ബെംഗളൂരുവിലെ യാത്രക്കാർക്ക് ആശ്വാസം; മാത്തിക്കെരെയിൽ സബർബൻ റെയിൽ ഉൾപ്പെടുന്ന ഡബിൾ ഡെക്കർ വരും | Relief For Bengaluru Commuters; Double Decker Structure Including Suburban Rail To Come Up At Mathikere
India oi-Nidhin Illikkambath Updated: Friday, August 14, 2026, 8:29 [IST] ബെംഗളൂരു: നഗരവാസികൾ കാത്തിരിക്കുന്ന സബർബൻ ട്രാൻസ്പോർട്ട് പദ്ധതിയിലെ കോറിഡോർ-2ലെ (ബെന്നിഗാനഹള്ളി-ചിക്കബാനവാര) പ്രധാന എൻജിനീയറിംഗ് സവിശേഷതയായി മാത്തിക്കെരെയിൽ 1.2 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ സംവിധാനം ഒരുങ്ങുന്നു. പരിമിതമായ സ്ഥല സൗകര്യത്തിൽ റോഡിനും റെയിൽപാതയ്ക്കും ഒരേ ഘടനയിൽ തന്നെ ഇടം ഒരുക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കമ്പനി (കർണാടക) ലിമിറ്റഡിന്റെ ഏറ്റവും പുതിയ വാർത്താക്കുറിപ്പ് പ്രകാരം, മാത്തിക്കെരെയും യശ്വന്ത്പുരയും തമ്മിലുള്ള…