രാമനൊപ്പം യുദ്ധം ചെയ്യുന്ന സീത! ബോളിവുഡ് ‘രാമായണം’ യാഥാർഥ്യത്തെ വളച്ചൊടിച്ചോ? | സിനിമാ വാർത്ത
ശാസ്ത്രങ്ങൾ പറയുന്നതെന്ത്? സീത യഥാർഥത്തിൽ യുദ്ധം ചെയ്തിട്ടുണ്ടോ? പുരാണഗ്രന്ഥങ്ങൾ ഇക്കാര്യത്തിൽ എന്താണ് പറയുന്നത്? വാല്മീകി രാമായണമനുസരിച്ച്, 14 വർഷത്തെ വനവാസകാലത്ത് രാക്ഷസന്മാർക്കെതിരായ യുദ്ധങ്ങളിലൊന്നിലും സീത ശ്രീരാമനൊപ്പം നേരിട്ട് പോരാടുന്നില്ല. ശൂർപ്പണഖയെ നേരിട്ടത് ലക്ഷ്മണനാണ്. വിരാധനെന്ന രാക്ഷസനോട് രാമനും ലക്ഷ്മണനും ചേർന്നാണ് ഏറ്റുമുട്ടിയത്. ഖരനെയും ദൂഷണനെയും അവരുടെ സൈന്യത്തെയും ശ്രീരാമൻ ഒറ്റയ്ക്കാണ് നേരിട്ടത്. എന്നാൽ, ‘അദ്ഭുത രാമായണം’ സീതയെ ശക്തിയുടെ അവതാരമായാണ് ചിത്രീകരിക്കുന്നത്. ആയിരം തലകളുള്ള രാവണനായ സഹസ്രരാവണൻ ശ്രീരാമനെ പരാജയപ്പെടുത്തുമ്പോൾ സീത മഹാകാളിയുടെ രൂപം സ്വീകരിച്ച് രാക്ഷസനോട്…