Headlines

‘അഞ്ചാം പാതിര’ ഉൾപ്പെടെ അഞ്ചു തവണ; ചാക്കോച്ചനൊപ്പം അടുത്ത സിനിമയുമായി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് | സിനിമാ വാർത്ത


Last Updated:

ഷാജഹാനും പരീക്കുട്ടിയും, വർണ്യത്തിൽ ആശങ്ക, അള്ളു രാമേന്ദ്രൻ, അഞ്ചാം പാതിരാ എന്നിവയാണ് മുൻ ചിത്രങ്ങൾ

കുഞ്ചാക്കോ ബോബൻ ആഷിഖ് ഉസ്മാൻ ചിത്രം
കുഞ്ചാക്കോ ബോബൻ ആഷിഖ് ഉസ്മാൻ ചിത്രം

കുഞ്ചാക്കോ ബോബനെ (Kunchacko Boban) നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്. ‘അഞ്ചാം പാതിര’ എന്ന വൻ വിജയചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ പ്രഖ്യാപനത്തിന്റെ പ്രത്യേകത. ഇരുവരും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ഷാജഹാനും പരീക്കുട്ടിയും, വർണ്യത്തിൽ ആശങ്ക, അള്ളു രാമേന്ദ്രൻ, അഞ്ചാം പാതിരാ എന്നിവയാണ് മുൻ ചിത്രങ്ങൾ.

‘ചോക്ലേറ്റ് ബോയ്’ വിശേഷണത്തിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടിയ കുഞ്ചാക്കോ ബോബൻ ഓരോ ചിത്രത്തിലും വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് എത്താറുള്ളത്. അത്തരത്തിൽ പുതിയൊരു ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താനൊരുങ്ങുകയാണ് താരം. നേരത്തെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ ‘അഞ്ചാം പാതിര’യ്ക്ക് ശേഷം ഇരുവരും വീണ്ടും കൈകോർക്കുമ്പോൾ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്.

ജോർജ് ജേക്കബ് ആദ്യമായി സംവിധായകനാകുന്നു. വിവേക് അച്ചുവും അപർണ ദാസും ചേർന്നാണ് തിരക്കഥ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സിനിമാപ്രേമികൾക്കിടയിൽ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ക്രിസ്തുമസ് റിലീസായ മോഹൻലാൽ- തരുൺ മൂർത്തി ചിത്രം അതിമനോഹരത്തിന്റെ റിലീസിന് ശേഷം ഷൂട്ടിംഗ് ആരംഭിക്കും.

Summary: Ashiq Usman Productions has announced a new film starring Kunchacko Boban. The announcement is significant as Kunchacko Boban and Ashiq Usman Productions reunite after the blockbuster success of Anjaam Pathiraa. This will also mark the fifth collaboration between the actor and the production house. Their previous films together include Shajahanum Pareekuttiyum, Varnyathil Aashanka, Allu Ramendran and Anjaam Pathiraa



Source link

Leave a Reply

Your email address will not be published. Required fields are marked *