Headlines

വിദ്യാസമുന്നതി സ്‌കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു ; നവംബർ 7 വരെ അപേക്ഷിക്കാം | കരിയർ വാർത്ത


സ്കോളർഷിപ്പ് വിഭാഗങ്ങളും തുകയും (പ്രതിവർഷം) വിവിധ കോഴ്സുകളിൽ പഠിക്കുന്ന, നിർദിഷ്‌ട മുന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക്, ലഭിക്കുന്ന ആനുകൂല്യം താഴെ പറയും വിധമാണ്:

കോഴ്സ് / പഠന തലം: വാർഷിക സ്കോളർഷിപ്പ് തുക

1.ഹൈസ്കൂൾ (8, 9, 10 ക്ലാസുകൾ) :₹2,500/-

2.ഹയർസെക്കണ്ടറി (11, 12 ക്ലാസുകൾ) : ₹4,000/-

3.ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾ : ₹6,000/-

4 .ബിരുദം (നോൺ പ്രൊഫഷണൽ):₹6,000/-

5.ബിരുദം (പ്രൊഫഷണൽ):₹8,000/-

6.ബിരുദാനന്തര ബിരുദം (നോൺ പ്രൊഫഷണൽ):₹10,000/-

7.ബിരുദാനന്തര ബിരുദം (പ്രൊഫഷണൽ):₹16,000/-

8.CA / CS / CMA (ICWA) :₹10,000/-

9.ഗവേഷണ വിദ്യാർത്ഥികൾ (Ph.D) :₹25,000/-

10.ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്സുകൾ (IIT, IIM, NIT മുതലായവ) :പരമാവധി ₹50,000/- വരെ

പ്രധാന യോഗ്യതാ മാനദണ്ഡങ്ങൾ

1.സമുദായം:

കേരളത്തിലെ സംവരണേതര വിഭാഗങ്ങളിൽ (മുന്നാക്ക സമുദായങ്ങൾ) ഉൾപ്പെടുന്നവരായിരിക്കണം.

2.താമസം:

അപേക്ഷകർ കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം.

3.കുടുംബ വാർഷിക വരുമാനം: കുടുംബത്തിന്റെ വാർഷിക വരുമാനം എല്ലാ മാർ​ഗങ്ങളിൽ നിന്നുമായി പരമാവധി 4 ലക്ഷം രൂപയിൽ കവിയരുത് (വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാണ്)

4.പഠന രീതി:

അംഗീകൃത സ്ഥാപനങ്ങളിൽ റഗുലർ കോഴ്സുകളിൽ പഠിക്കുന്നവർക്കായിരിക്കും മുൻഗണന. മുൻ പരീക്ഷയിൽ നിശ്ചിത മാർക്ക്/ഗ്രേഡ് നേടിയിരിക്കണം.

5.ബാങ്ക് അക്കൗണ്ട്:

അപേക്ഷകന്റെ പേരിൽ ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിൽ ആധാർ ബന്ധിപ്പിച്ച വ്യക്തിഗത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.

ആവശ്യമായ പ്രധാന രേഖകൾ‌ അപ്ഡേറ്റ് ചെയ്യണം

1.അപേക്ഷകന്റെ ഫോട്ടോയും ഒപ്പും

റേഷൻ കാർഡിന്റെ പകർപ്പ് (പേജ് 1, 2)

2.വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്

3.മുന്നാക്ക സമുദായ തെളിവിനായുള്ള സർട്ടിഫിക്കറ്റ്

4.മുൻവർഷത്തെ പരീക്ഷാ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ്

5.വിദ്യാർത്ഥി നിലവിൽ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റ് (Institution Certificate)

6.വിദ്യാർത്ഥിയുടെ ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് (അക്കൗണ്ട് നമ്പർ, IFSC വ്യക്തമായിരിക്കണം)

7.ആധാർ കാർഡ് പകർപ്പ്

ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി നവംബർ 07 ആണ്. ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തിരം ഓൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ പാടുള്ളൂ. അവസാന ദിവസങ്ങളിലുണ്ടാകാനിടയുള്ള സാങ്കേതിക തടസങ്ങൾ ഒഴിവാക്കാൻ അർഹരായ മുഴുവൻ വിദ്യാർത്ഥികളും, നിശ്ചിത തീയതിക്ക് മുമ്പായി തന്നെ അപേക്ഷ സമർപ്പിക്കുന്നത് ഉചിതമാണ്.

വിലാസം

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (KSWCFC),

L2, കുലീന, ജവഹർനഗർ,

കവടിയാർ പി.ഒ.,

തിരുവനന്തപുരം – 695003

ഫോൺ: 0471-2311215

ഇ-മെയിൽ: kswcfc@gmail.com

വെബ്‌സൈറ്റ്

www.kswcfc.org

ഡോ. ഡെയ്‌സൻ പാണേങ്ങാടൻ

daisonpanengadan@gmail.com



Source link

Leave a Reply

Your email address will not be published. Required fields are marked *