Headlines

'എന്നെ ഇപ്പോഴും ഒരു ബസ് കണ്ടക്ടറായാണ് ഞാൻ കാണുന്നത് ; കാക്കി കാണുമ്പോൾ പഴയകാലം ഓർമ വരും': രജനികാന്ത്

ബെംഗളൂരുവിൽ പോയപ്പോഴും കാക്കി യൂണിഫോം കണ്ടപ്പോഴും പഴയകാല ഓർമകൾ വന്നു Source link

Read Full News

രജനീകാന്ത് ചിത്രം ‘ജയിലർ 2’ന്റെ ഓൺലൈൻ പ്രദർശനം നിരോധിച്ച് മദ്രാസ് ഹൈക്കോടതി | സിനിമാ വാർത്ത

Last Updated:Oct 14, 2026 2:36 PM IST നിർമാതാക്കളായ സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡും കെവിഎൻ പ്രൊഡക്ഷൻസ് എൽഎൽപിയും സമർപ്പിച്ച പ്രത്യേക ഹർജികളിലാണ് ഒക്ടോബർ 13ന് കോടതി ഉത്തരവിട്ടത് ജയിലർ 2 രജനീകാന്ത് (Rajinikanth) നായകനാകുന്ന ‘ജയിലർ 2’, (Jailer 2) ശിവരാജ്കുമാർ പ്രധാന വേഷത്തിലെത്തുന്ന കന്നഡ ചിത്രം ‘ബെയിൽ’ എന്നിവയുടെ അനധികൃത ഓൺലൈൻ പ്രദർശനം തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ചിത്രങ്ങളുടെ പകർപ്പവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കോടതി ഇടക്കാല നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചത്. നിർമാതാക്കളായ സൺ…

Read Full News

‘ആ രാഷ്ട്രീയം നമുക്ക് കൃത്യമായി ഉണ്ടായിരിക്കുക’; വേദിയിൽ വച്ച് കോളേജ് പ്രിൻസിപ്പലിനെ തിരുത്തി നിഖില വിമൽ | സിനിമാ വാർത്ത

Last Updated:Oct 15, 2026 3:44 PM IST പ്രിൻസിപ്പലിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്ത താരത്തിന് വിദ്യാർഥികളിൽനിന്നും പൊതുസമൂഹത്തിൽനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് നിഖില വിമൽ പ്രസംഗം മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പലിന്റെ പ്രസംഗത്തിലെ പരാമർശത്തോട് വേദിയിൽവച്ചുതന്നെ വിയോജിപ്പ് അറിയിച്ച നടി നിഖില വിമലിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പ്രിൻസിപ്പലിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്ത താരത്തിന് വിദ്യാർഥികളിൽനിന്നും പൊതുസമൂഹത്തിൽനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചടങ്ങിൽ…

Read Full News

യുവനടിയെ കൂടെകിടക്കാൻ ക്ഷണിച്ച തെന്നിന്ത്യയിലെ ‘വയസൻ’ സംവിധായകൻ; ആളെ തപ്പിയിറങ്ങി നെറ്റിസൺസ് | സിനിമാ വാർത്ത

Last Updated:Oct 14, 2026 3:39 PM IST മറ്റ് യുവതികളോടുള്ള സംവിധായകന്റെ പെരുമാറ്റം താൻ കണ്ടിട്ടുണ്ടെന്നും തന്നോടും ഇത്തരമൊരു ആവശ്യം ഉന്നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം നിതി ടെയ്‌ലർ സിനിമയിൽ ഒരു കഥാപാത്രം ലഭിക്കുന്നതിനായി ചലച്ചിത്ര സംവിധായകൻ തന്നോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി നടി നിതി ടെയ്‌ലർ (Niti Taylor). നിരവധി ഹിന്ദി ടെലിവിഷൻ പരമ്പരകളിലും ദക്ഷിണേന്ത്യൻ സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം, ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദുരനുഭവം തുറന്നുപറഞ്ഞത്. സംവിധായകന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിനുശേഷം അദ്ദേഹത്തിന്റെ…

Read Full News

രാഷ്‌ട്രപതി ഭവനിൽ ‘രാമായണം’ പ്രത്യേകം പ്രദർശനം; രൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവർ പങ്കെടുക്കുമെന്ന് സൂചന | സിനിമാ വാർത്ത

എന്നാൽ, പ്രദർശനത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആവശ്യമായ അനുമതികൾ നേടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവംബർ അഞ്ചിന് രാഷ്ട്രപതി ഭവനിൽ പ്രദർശനത്തിന് നീക്കം ‘മിഡ്-ഡേ’ റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിന്റെ ആഗോള റിലീസ് ദിനമായ നവംബർ അഞ്ചിന് രാഷ്ട്രപതി ഭവനിൽ പ്രത്യേക പ്രദർശനം സംഘടിപ്പിക്കാനാണ് അണിയറപ്രവർത്തകരുടെ ആലോചന. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള പദ്ധതികളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഉന്നതതല പരിപാടിയും സംഘടിപ്പിക്കാനാണ് നീക്കം. സംവിധായകൻ നിതേഷ് തിവാരിക്കൊപ്പം പ്രധാന താരങ്ങളായ രൺബീർ കപൂർ, യാഷ്,…

Read Full News

27 വർഷം മുൻപ് ലോസ് ഏഞ്ചലസിൽ വച്ചുള്ള വിവാഹം; ചിത്രങ്ങളുമായി മാധുരി ദീക്ഷിതിന്റെ ഭർത്താവ് | Buzz News

Last Updated:Oct 15, 2026 2:55 PM IST ’27 വർഷം മുമ്പ് ഇതേ ദിവസം ബെവർലി ഹിൽസ് കോടതിമുറിയിൽവച്ച് ഞങ്ങൾ വിവാഹിതരായി. അങ്ങനെ ജീവിതത്തിലെ വലിയൊരു സാഹസികയാത്രയ്ക്ക് തുടക്കമിട്ടു’ മാധുരി ദീക്ഷിത്, ശ്രീറാം നെനെ ബോളിവുഡ് നടി മാധുരി ദീക്ഷിതും ഭർത്താവും ഹൃദയശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. ശ്രീറാം നെനെയും വിവാഹജീവിതത്തിന്റെ 27-ാം വാർഷികം ആഘോഷിച്ചു. കാലിഫോർണിയയിലെ ബെവർലി ഹിൽസ് കോടതിമുറിയിൽ നടന്ന വിവാഹച്ചടങ്ങിൽനിന്നുള്ള ഇതുവരെ കാണാത്ത ചിത്രങ്ങളാണ് ശ്രീറാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇരുവരുടെയും ദാമ്പത്യജീവിതത്തിന്റെ തുടക്കകാലത്തെ…

Read Full News

400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന ; ‌ഒരു വർഷത്തേക്ക് പലചരക്ക് സാധനകൾ നൽകുമെന്ന് പ്രഖ്യാപനം | സിനിമാ വാർത്ത

Last Updated:Oct 14, 2026 4:42 PM IST ജീവകാരുണ്യ പ്രവർത്തനങ്ങൾ പരസ്യമായി പങ്കുവെക്കാൻ തീരുമാനിച്ചതിന്റെ കാരണവും താരം കുറിപ്പിലൂടെ വ്യക്തമാക്കി News18 400 കുടുംബങ്ങൾക്ക് ഒരു വർഷത്തേക്ക് പലവ്യഞ്ജന സാധനങ്ങൾ വാങ്ങിനൽകുമെന്ന് നടി രശ്മിക മന്ദാന. ചൊവ്വാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ പുതിയ സംരംഭത്തെക്കുറിച്ച് രശ്മിക പങ്കുവെച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ പരസ്യമായി പങ്കുവെക്കാൻ തീരുമാനിച്ചതിന്റെ കാരണവും താരം കുറിപ്പിലൂടെ വ്യക്തമാക്കി. ‘പ്രൊജക്ട് അന്നപൂർണ’ എന്ന പേരിലാണ് താരം ഈ പദ്ധതി നടപ്പാക്കുന്നത്. 400 കുടുംബങ്ങൾക്ക് ഒരേസമയം മൂന്ന്…

Read Full News

Jailer 2 | 300 കോടിയോളം മുടക്കിയെടുത്ത ‘ജയിലർ 2’; മുടക്കുമുതലിന്റെ പകുതിയോളം രജനീകാന്തിന്റെ ശമ്പളം? | സിനിമാ വാർത്ത

‘ജയിലർ 2’ന്റെ ബജറ്റ് 300 കോടി രൂപ വരെ പ്രമുഖ വിനോദവാർത്താ വെബ്സൈറ്റായ ഫിലിമിബീറ്റ് റിപ്പോർട്ട് അനുസരിച്ച്, താരങ്ങളുടെ പ്രതിഫലം ഉൾപ്പെടെ 240 കോടി മുതൽ 300 കോടി രൂപ വരെയാണ് ‘ജയിലർ 2’ന്റെ ആകെ ബജറ്റ്. അതേസമയം, ചിത്രത്തിന്റെ യഥാർഥ നിർമാണച്ചെലവ് 100 കോടി രൂപയിൽ താഴെയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ, ഈ കണക്കുകൾ നിർമാതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏകദേശം 200 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ആദ്യഭാഗമായ ‘ജയിലർ’ ആഗോള ബോക്സ് ഓഫീസിൽ 600…

Read Full News

സ്വാതന്ത്ര്യമാണ് വലുത്! സർക്കാർ ജോലി വേണ്ടെന്ന് ബാർബർ; മാസവരുമാനം 1 ലക്ഷം രൂപ | Buzz News

Last Updated:Oct 10, 2026 2:44 PM IST ആഴ്ചയിൽ ആറ് ദിവസം ജോലി ചെയ്യുന്ന ഇയാൾ യാത്രാച്ചെലവുകൾ കുറച്ചശേഷം മാസം ഒരു ലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്ന് മധുസൂദനൻ കുറിച്ചു News18 സ്വാതന്ത്ര്യത്തിന് വേണ്ടി സർക്കാർ ജോലി ഉപേക്ഷിക്കാനും തയാറെന്ന ബാർബറുടെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രഫഷണലായ ഹർഷ് ഗുപ്ത മധുസൂദൻ സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയായ യുവാവാണ് മാസം ഒരു ലക്ഷം വരെ  സമ്പാദിക്കുന്നത്….

Read Full News