ജീവിത പങ്കാളിയെ കണ്ടെത്താൻ ഗൂഗിൾ ഫോം തയ്യാറാക്കി 36 കാരി; മറുപടി നൽകിയത് ഇരുന്നൂറിലധികം പേർ | Buzz News
അമേരിക്കയിലെ നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിന്നുള്ള 36 കാരിയായ അറിൻ പാറ്റേഴ്സൺ (Arin Patterson) സോഷ്യൽ മീഡിയയിലാണ് ഈ ഫോം പങ്കുവെക്കുകയും തന്റെ പ്രൊഫൈലിൽ പിൻ ചെയ്യുകയും ചെയ്തത്. ഇതുവരെ 240-ലധികം പുരുഷന്മാർ ഈ ചോദ്യാവലി പൂരിപ്പിച്ച് താൽപ്പര്യം അറിയിച്ചിട്ടുണ്ട്. ഡേറ്റിംഗ് ആപ്പുകൾ പലപ്പോഴും സമയം കളയാൻ മാത്രമെ ഉപകരിക്കാറുള്ളൂ എന്ന് തോന്നിയതുകൊണ്ടാണ്, പങ്കാളിയെ ഗൗരവമായി തേടുന്നവരെ കണ്ടെത്താൻ സ്വന്തമായി ഒരു ‘അപ്ലിക്കേഷൻ’ തന്നെ തയ്യാറാക്കാൻ തീരുമാനിച്ചതെന്ന് പാറ്റേഴ്സൺ പറഞ്ഞു. കാപ്പി കുടിക്കാൻ പോകാനും അത്താഴത്തിന് ഒപ്പം…