Headlines

ഫ്ലാറ്റ് കിട്ടിയ സന്തോഷത്തിൽ അഡ്വാൻസ് കൊടുത്തു; ബാച്ചിലറാണെന്ന് അറിഞ്ഞ ഉടൻ ഉടമ പുറത്താക്കി! ബെംഗളൂരുവിൽ യുവാവിന് ദുരനുഭവം | Buzz News


സെപ്റ്റംബർ 25-ന് പങ്കുവെച്ച പഴയൊരു പോസ്റ്റിൽ തന്റെ ഫ്ലാറ്റ് അന്വേഷണം വിജയകരമായി അവസാനിച്ചെന്നും തന്റെ പുതിയ വീടിന്റെ താക്കോൽ ലഭിച്ചെന്നും സന്തോഷത്തോടെ അദ്ദേഹം കുറിച്ചിരുന്നു. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.

സുരക്ഷാ ഡെപ്പോസിറ്റും വാടകക്കരാറും ഒപ്പുവെച്ചിട്ടും ഫ്ലാറ്റ് ഒഴിയാൻ തന്നോട് ആവശ്യപ്പെട്ടതായി നിഖിൽ ഷെയോറൻ പിന്നീട് അറിയിച്ചു. താനൊരു ബാച്ചിലറാണെന്നത് മാത്രമാണ് അവർ ഉന്നയിച്ച ഏക പ്രശ്നം. സൊസൈറ്റി പ്രസിഡന്റുമായുള്ള വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

‘ബെംഗളൂരുവിലെ വീട്ടുടമകൾ വളരെ ശത്രുതാമനോഭാവമുള്ളവരാണ്. നിങ്ങൾ ബാച്ചിലറാണെന്ന് അവർ അറിഞ്ഞാൽ അവർ നിങ്ങളെ തിരിച്ചുകൊണ്ടുപോയി തലയ്ക്ക് വെടിവെക്കും” എന്ന് പരിഹാസരൂപേണയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.

ബാച്ചിലർമാർക്ക് അനുവാദമില്ലെന്ന സൊസൈറ്റിയുടെ തീരുമാനമാണെന്നും മറ്റൊരു വീട് അന്വേഷിക്കണമെന്ന് സൊസൈറ്റി പ്രസിഡന്റ് വാട്സാപ്പ് സന്ദേശത്തിലൂടെ ആവശ്യപ്പെടുന്നതായി സ്ക്രീൻഷോട്ടിൽ കാണാം. എന്നാൽ ഡെപ്പോസിറ്റ് നൽകിയെന്നും വാടകക്കരാർ ഒപ്പുവെച്ചെന്നും ഉടമയുമായി കാര്യങ്ങൾ സംസാരിച്ചതാണെന്നും നിഖിൽ മറുപടി നൽകി.

ഒഴിപ്പിക്കലിനെതിരെ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. ഈ പോസ്റ്റ് പങ്കുവെച്ചതിനുശേഷം അഞ്ച് ലക്ഷത്തിലധികം ആളുകൾ ഇത് കണ്ടു. ഒറ്റയ്ക്ക് താമസിക്കുന്നവർ നേരിടുന്ന അനുഭവങ്ങൾ പലരും പങ്കുവെച്ചപ്പോൾ, ഇത്തരം നിയമങ്ങൾ സൊസൈറ്റികളിൽ ഏർപ്പെടുത്തുന്നതിന്റെ കാരണങ്ങളെക്കുറിച്ചും ചിലർ ചൂണ്ടിക്കാണിച്ചു.

‘ഇത് വളരെ മോശമാണ്. നിങ്ങൾക്ക് ഈ അനുഭവം ഉണ്ടായതിൽ ഖേദിക്കുന്നു’ എന്ന് ഒരു ഉപയോക്താവ് എഴുതി.

‘ബെംഗളൂരുവിൽ മാത്രമല്ല, എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ. വീട് ലഭിക്കാനായി ഒരു ലസ്ബിയൻ സുഹൃത്തിനെ എന്റെ ഭാര്യയായി അഭിനയിക്കാൻ ആവശ്യപ്പെടേണ്ടി വന്നു. അവൾക്ക് അതിൽ പ്രശ്നമൊന്നും ഇല്ലായിരുന്നു. ഇപ്പോൾ ഞങ്ങൾ വിവാഹമോചനത്തിന്റെ വക്കിലാണെന്നും, അതിനാൽ തൽക്കാലം വേർപിരിഞ്ഞ് മാതാപിതാക്കളുടെ കൂടെയാണ് താമസിക്കുന്നതെന്നും സൊസൈറ്റി സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. നുണകൾ വലിയ നഗരങ്ങളിൽ ജീവൻ രക്ഷിക്കും” മറ്റൊരാൾ കുറിച്ചു.

‘നിങ്ങൾ വീടൊഴിയരുത്. നിയമപരമായി ഇതിനെതിരെ പ്രതിരോധിക്കുക; വേണമെങ്കിൽ ഞാൻ സൗജന്യമായി സഹായിക്കാം. വാടകക്കരാർ നിങ്ങളും ഉടമയും തമ്മിലാണ്; ഉടമയ്ക്ക് നി താമസിക്കുന്നതിൽ പ്രശ്നമില്ലെങ്കിൽ അസോസിയേഷന് ഒന്നും ചെയ്യാൻ കഴിയില്ല” എന്ന് ഒരാൾ നിർദ്ദേശിച്ചു.

‘ബെംഗളൂരുവിലെ വീട്ടുടമകൾ കാരണമാണ് എനിക്ക് വിവാഹം കഴിക്കാൻ തോന്നുന്നത്’ എന്ന് മറ്റൊരു വ്യക്തി തമാശരൂപേണ പറഞ്ഞു.

അതേസമയം, മറ്റൊരു കാഴ്ചപ്പാട് പങ്കുവെച്ചുകൊണ്ട് ഒരാൾ എഴുതിയത് ഇങ്ങനെയാണ്: ‘ബാച്ചിലർമാരെ അനുവദിക്കുന്ന ഒരു സൊസൈറ്റിലാണ് ഞാൻ താമസിക്കുന്നത്. അവർ എപ്പോഴും പുകവലിക്കുകയും സുഹൃത്തുക്കളെ വരുത്തുകയും മറ്റും ചെയ്യുന്നു… ഒരു കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്തം അവർക്ക് മനസ്സിലാകുന്നില്ല’

ബാച്ചിലർമാർ ഫ്ലാറ്റിൽ താമസിക്കുന്നതല്ല പ്രശ്നം, മറിച്ച് ഭൂരിഭാഗം ബാച്ചിലർമാരും തങ്ങളുടെ സ്വാതന്ത്ര്യം പ്രകടിപ്പിക്കാൻ നടത്തുന്ന അലമ്പുകളാണ് യഥാർത്ഥ പ്രശ്നമെന്നു എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.



Source link

Leave a Reply

Your email address will not be published. Required fields are marked *