Last Updated:
യുവതി യുവാവിനൊപ്പം നിൽക്കുന്ന വീഡിയോ കുടുംബത്തിന് ലഭിച്ചതോടെയാണ് കേസിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്
മധ്യപ്രദേശിലെ ഉജ്ജയിനിൽ 19കാരിയെ വീടിന് മുന്നിൽനിന്ന് തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അപ്രതീക്ഷിത വഴിത്തിരിവ്. സംഭവത്തിന്റെ 25 സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, യുവതി ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് താൻ യുവാവിനൊപ്പം സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും വിവാഹം കഴിച്ചെന്നും അവകാശപ്പെട്ടു.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഉജ്ജയിനിലെ ലാൽബായ്-ഫൂൽബായ് മേഖലയിൽ സംഭവം നടന്നത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവതിയെ നമ്പർ പ്ലേറ്റില്ലാത്ത കാറിലെത്തിയ രണ്ട് പേർ തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കാറിൽനിന്ന് ഇറങ്ങി യുവതിയുടെ അടുത്തേക്ക് പോകുന്നത് കാണാം. യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കുടുംബാംഗങ്ങളും അയൽവാസികളും ഇടപെട്ടു. ചിലർ യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ഇവർ യുവതിയെ കാറിൽ കയറ്റി സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും യുവതിക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. പ്രതികളിൽ ഒരാളായി ഉർദുപുര സ്വദേശിയായ ധ്രുവ് കുമാവത്തിനെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. രാത്രിയിൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധനയും റെയ്ഡുകളും നടത്തി. (വൈറൽ വീഡിയോ ചുവടെ കാണാം)
🚨 UJJAIN KIDNAPPING CASE TAKES A TWIST
A 19-year-old student was allegedly taken away from outside her home in Ujjain on Tuesday night with the incident captured on CCTV.
Police registered a kidnapping case after her family’s complaint and began searching for the accused.
The… pic.twitter.com/HtTQhTzxSn
— contentkikamii (@contentkikamii) September 30, 2026
എന്നാൽ, യുവതി യുവാവിനൊപ്പം നിൽക്കുന്ന വീഡിയോ കുടുംബത്തിന് ലഭിച്ചതോടെയാണ് കേസിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. തങ്ങൾ ഇരുവരും പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടതെന്നും വിവാഹിതരായെന്നും വീഡിയോയിൽ അവർ അവകാശപ്പെട്ടു.
കുടുംബങ്ങൾ തങ്ങളുടെ മേൽ സമ്മർദം ചെലുത്തരുതെന്നും രണ്ടോ മൂന്നോ ദിവസത്തിനകം പൊലീസിന് മുന്നിൽ ഹാജരാകുമെന്നും ഇരുവരും വീഡിയോയിൽ പറഞ്ഞു.
പിന്നീട് പുറത്തുവന്ന മറ്റൊരു വീഡിയോയിൽ, തന്നെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതല്ലെന്നും യുവതി വ്യക്തമാക്കി. സഹോദരി തന്റെ കൈപിടിച്ച് കൊണ്ടുപോകുന്നതിനിടെയാണ് താൻ വാഹനത്തിൽ കയറിയതെന്നും യുവാവിനൊപ്പം സ്വമേധയാ പോയതാണെന്നും അവർ അവകാശപ്പെട്ടു.
എന്നാൽ വീഡിയോകൾ പുറത്തുവന്നിട്ടും പൊലീസ് യുവാവിനും കൂട്ടാളിക്കുമെതിരെ തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദമ്പതികൾക്കായുള്ള തിരച്ചിലും അന്വേഷണം തുടരുകയാണ്. ഇരുവരും പ്രായപൂർത്തിയായവരാണെന്നും വിവാഹിതരാണെന്നും അവകാശപ്പെടുന്ന വീഡിയോകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും സംഭവത്തിന്റെ യഥാർഥ സാഹചര്യം സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Summary: An unexpected twist has emerged in the case of a 19-year-old woman who was allegedly abducted from outside her home in Ujjain, Madhya Pradesh. After 25-second CCTV footage of the incident surfaced, the woman appeared in a video claiming that she had left with the young man of her own free will and had married him
