Headlines

Jailer 2| മുത്തുവേൽ പാണ്ഡ്യൻ വീണ്ടും; ആക്ഷൻ നിറച്ച് ‘ജയിലർ 2’ ട്രെയിലർ; ചർച്ചയായി മോഹൻലാലിന്റെ ലുക്ക് | സിനിമാ വാർത്ത

Last Updated:Oct 05, 2026 9:38 PM IST പുറത്തുവന്ന് 3 മണിക്കൂറിനുള്ളിൽ 30 ലക്ഷം പേരാണ് ട്രെയിലർ കണ്ടത് News18 സൂപ്പർസ്റ്റാർ രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘ജയിലർ 2’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആദ്യഭാഗം സംവിധാനം ചെയ്ത നെൽസൺ ദിലീപ് കുമാർ തന്നെയാണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കുന്നത്. ആക്ഷൻ, മാസ് രംഗങ്ങൾ, മികച്ച താരനിര എന്നിവകൊണ്ട് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഒക്ടോബർ 15ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആദ്യഭാഗത്തിലെ പ്രധാന വില്ലനായിരുന്ന…

Read Full News

മംഗലാംകുന്നിൽ GS മെഡിക്കൽസും GS ഫാമിലി ഹെൽത്ത് ക്ലിനിക്കും പ്രവർത്തനം ആരംഭിച്ചു

ശ്രീകൃഷ്ണപുരം : മംഗലാംകുന്ന് സെന്ററിലെ ഗണപതി ക്ഷേത്രത്തിന് എതിർവശത്തായി GS മെഡിക്കൽസും GS ഫാമിലി ഹെൽത്ത് ക്ലിനിക്കും പ്രവർത്തനം ആരംഭിച്ചു. ഡോക്ടർമാരായ അജയ് ജി.എസ്., പൂജ ജയചന്ദ്രൻ എന്നിവരുടെ മാതാപിതാക്കളാണ് സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രദേശവാസികൾക്ക് ഗുണമേന്മയുള്ള ആരോഗ്യപരിചരണവും മരുന്നുകളും ഒരിടത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ശിശുരോഗ വിഭാഗം, ഫാർമസി, ഒബ്സർവേഷൻ സൗകര്യം തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാകും. എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ ജനറൽ ഡോക്ടറുടെ…

Read Full News

വഴിയരികിൽ കിടന്നുറങ്ങി, മൂന്നു ദിവസം കഴിക്കാൻ ഭക്ഷണമില്ലാതായി; അറിയപ്പെടുന്ന ഗാനരചയിതാവിന്റെ ഭൂതകാലം

ജീവിതത്തിലെ ആ ദുഷ്കരമായ തുടക്കത്തെയും പതിറ്റാണ്ടുകൾകൊണ്ട് അദ്ദേഹം കെട്ടിപ്പടുത്ത നേട്ടങ്ങളെയും താരതമ്യം ചെയ്താണ് ഷബാനയുടെ കുറിപ്പ് Source link

Read Full News

മുംബൈ വിട്ടു; നടി യാമി ഗൗതവും ഭർത്താവും ഇനി താമസം ഇവിടെ | സിനിമാ വാർത്ത

Last Updated:Oct 04, 2026 3:32 PM IST ബോളിവുഡിലെ ശ്രദ്ധേയ ദമ്പതികളായ യാമിയും ആദിത്യയും വ്യക്തിജീവിതം പൊതുചർച്ചയാക്കുന്നതിൽനിന്ന് പൊതുവേ വിട്ടുനിൽപ്പാണ് യാമി ഗൗതം, ആദിത്യ ധർ മുംബൈയിലെ തിരക്കേറിയ പൊതുജീവിതത്തിൽനിന്ന് മാറി ശാന്തമായ ജീവിതം നയിക്കാനായി യാമി ഗൗതവും ഭർത്താവും ചലച്ചിത്രകാരനുമായ ആദിത്യ ധറും ഹിമാചൽ പ്രദേശിലേക്ക് താമസം മാറ്റിയതായി ‘ഫ്രീ പ്രസ് ജേണൽ’ റിപ്പോർട്ട്. വ്യക്തിജീവിതം പൊതുശ്രദ്ധയിൽനിന്ന് അകറ്റിനിർത്തുന്ന ദമ്പതികൾ ഇപ്പോൾ ജോലിയുടെ ആവശ്യാനുസരണം ഹിമാചൽ പ്രദേശിനും മുംബൈയ്ക്കുമിടയിൽ സമയം ചെലവഴിക്കുകയാണ്. യാമി ഗൗതമിനും…

Read Full News

Drishyam 3 | രണ്ടേ രണ്ടു ദിവസം മാത്രം; ഹിന്ദി ‘ദൃശ്യം 3ന്’ ബോക്സ് കളക്ഷൻ 200 കോടിക്കടുത്ത് | സിനിമാ വാർത്ത

Last Updated:Oct 04, 2026 1:58 PM IST ‘ദൃശ്യം 2’ന് ശേഷമുള്ള വിജയ് സാൽഗോങ്കറുടെ ജീവിതമാണ് ‘ദൃശ്യം 3’ൽ തുടർന്നുപറയുന്നത് ദൃശ്യം 3 അജയ് ദേവ്ഗൺ (Ajay Devgn) നായകനായ ‘ദൃശ്യം 3: ദി കൺക്ലൂഷൻ’ ഒക്ടോബർ 2ന് തിയേറ്ററുകളിലെത്തി. നിരൂപകരിൽനിന്നും പ്രേക്ഷകരിൽനിന്നും മികച്ച പ്രതികരണം നേടിയ ചിത്രം റിലീസ് ദിവസം തന്നെ ബോക്സ് ഓഫീസിൽ ശക്തമായ തുടക്കമാണ് കുറിച്ചത്. ഇന്ത്യയിൽ ആദ്യദിനം 62 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടിയ ചിത്രത്തിന് രണ്ടാം ദിവസം…

Read Full News

ഇതൊന്നും വല്യ കാര്യമല്ല! വിവാഹപൂർവ ശാരീരികബന്ധം അസാധാരണമല്ല: കിരൺ റാവു | സിനിമാ വാർത്ത

Last Updated:Oct 04, 2026 1:26 PM IST ‘ലസ്റ്റ് സ്റ്റോറീസ് 3’യുടെ പ്രചാരണത്തിന്റെ ഭാഗമായി ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് കിരൺ റാവു ഇക്കാര്യം വ്യക്തമാക്കിയത് കിരൺ റാവു മുൻതലമുറയിൽനിന്ന് വ്യത്യസ്തമായി ഇന്നത്തെ യുവതലമുറ പ്രണയബന്ധങ്ങളെ സമീപിക്കുന്ന രീതിയെക്കുറിച്ച് ചലച്ചിത്രകാരി കിരൺ റാവു (Kiran Rao). യുവതലമുറയിൽ കൂടുതൽ തുറന്ന സമീപനവും സങ്കോചമില്ലായ്മയും പ്രകടമാണെന്ന് അവർ പറഞ്ഞു. ‘ലസ്റ്റ് സ്റ്റോറീസ് 3’യുടെ പ്രചാരണത്തിന്റെ ഭാഗമായി ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് കിരൺ റാവു ഇക്കാര്യം വ്യക്തമാക്കിയത്. യുവതലമുറയെ ‘നിസ്സാരമനോഭാവമുള്ളവർ’…

Read Full News

സിനിമ കാണാൻ വന്നില്ലെങ്കിലും മകന്റെ സിനിമ മറക്കാതെ വിജയ്; റോഡ്ഷോയിൽ സർപ്രൈസ് | സിനിമാ വാർത്ത

Last Updated:Oct 04, 2026 12:30 PM IST വെള്ളിയാഴ്ച മധുരാന്തകത്ത് നടന്ന റോഡ്‌ഷോയ്ക്കിടെ സിനിമയെക്കുറിച്ച് സംസാരിക്കുകയും മകന്റെ ചിത്രത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരിക്കുകയാണ് വിജയ് റോഡ്ഷോയിൽ സർപ്രൈസ് തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മകൻ ജെയ്‌സൺ സഞ്ജയ് സംവിധാനം ചെയ്ത ആദ്യചിത്രമായ ‘സിഗ്മ’യുടെ പ്രദർശനത്തിൽ പങ്കെടുക്കാതിരുന്നത് ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ വെള്ളിയാഴ്ച മധുരാന്തകത്ത് നടന്ന റോഡ്‌ഷോയ്ക്കിടെ സിനിമയെക്കുറിച്ച് സംസാരിക്കുകയും മകന്റെ ചിത്രത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരിക്കുകയാണ് വിജയ്. റോഡ്‌ഷോയ്ക്കിടെ ഒരു വോട്ടർ ജേസന്റെ ആദ്യചിത്രത്തിന്റെ ഫ്രെയിം…

Read Full News

മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ ജന്മവാർഷികത്തിൽ പുതിയ തുടക്കവുമായി അല്ലു അർജുൻ | സിനിമാ വാർത്ത

Last Updated:Oct 04, 2026 11:00 AM IST കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ പൂജാ ചടങ്ങുകളോടെയാണ് ഓഫീസ് ഉദ്ഘാടനം നടന്നത് അല്ലു അർജുൻ പുതിയ ഓഫീസ് ഐക്കോൺസ അന്തരിച്ച നടനും പത്മശ്രീ പുരസ്കാര ജേതാവുമായ മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ ജന്മവാർഷിക ദിനത്തിൽ പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് അല്ലു അർജുൻ. ഈ ദിനത്തിൽ തന്‍റെ പുതിയ ക്രിയേറ്റീവ് ഓഫീസ് സ്പേസ് ആയ ‘ഐക്കോൺസ’യ്ക്ക് ആരംഭം കുറിച്ചിരിക്കുകയാണ് താരം. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ പൂജാ ചടങ്ങുകളോടെയാണ്…

Read Full News

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ | കരിയർ വാർത്ത

Last Updated:Oct 04, 2026 9:44 AM IST ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്‌കൃതം വ്യാകരണം വിഭാഗം പ്രൊഫസറും മുൻ വിദ്യാഭ്യാസ വിഭാഗം മേധാവിയുമായിരുന്നു News18 കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഇന്ത്യയിലും വിദേശത്തുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഡയറക്ടറായി ഡോ. എം. വി. നടേശൻ ചുമതലയേറ്റു. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ, ഗവേഷണ, സംസ്കൃത-ഭാരതീയ ജ്ഞാനപാരമ്പര്യ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും വ്യാപിപ്പിക്കുന്നതിനും വിവിധ സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ എന്നിവയുമായി…

Read Full News

വിഖ്യാത ചലച്ചിത്ര സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു | സിനിമാ വാർത്ത

Last Updated:Oct 04, 2026 7:07 AM IST വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു ശനിയാഴ്ച അന്ത്യം News18 കഥപറച്ചിലിലും സാങ്കേതികവിദ്യയിലും നിരന്തരം പരീക്ഷണങ്ങൾ നടത്തി ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ച വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു ശനിയാഴ്ച അന്ത്യം. ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ അവിസ്മരണീയ അധ്യായമാണ് ‘മായാബസാർ’ എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് യുഗം മുതൽ 2026-ലെ…

Read Full News