Headlines

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും; 90 കളിലെ മനോഹരമായ പ്രണയം ‘ചിരം’ ഒക്ടോബർ മാസം തിയെറ്ററുകളിലേക്ക് | സിനിമാ വാർത്ത


1990കളിലെ അതിമനോഹരമായ ഒരു പ്രണയവും പ്രണയത്തിന്റെ ഭാഗമാകുന്ന വിരഹവും, അത് നൽകുന്ന വേദനയും ഇഴ ചേർന്ന് നിൽക്കുന്ന പ്രണയ കാവ്യമാണ് ‘ചിരം’. കൊൽക്കത്തയിൽ ചിത്രീകരിച്ച ഗാനത്തിൽ പ്രശസ്തമായ ഹൗറ ബ്രിഡ്ജും, ഹൂഗ്ലി നദിയും, വിശ്വഭാരതി സർവ്വകലാശാലയും കാണാം.

‘ബാവുൽ- സംഗീതവും ജീവിതവും’ എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനായി കൊൽക്കത്തയിലെ വിശ്വഭാരതി സർവകലാശാലയിൽ എത്തുന്ന സീത എന്ന മലയാളി പെൺകുട്ടി അവിടെവെച്ച് തന്റെ പ്രൊഫസറുടെ സുഹൃത്തായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സാമുമായി പ്രണയത്തിലാകുന്നു. ഇവരുടെ പ്രണയവും വിരഹവും ജീവിതവും ചിത്രത്തിന്റെ പ്രമേയമാകുന്നു.

ബാവുൽ ജീവിതവും ഗോത്ര ജീവിതവും തമ്മിലുള്ള സമാനതകളും ചിത്രത്തിന്റെ പ്രധാന ഭാഗമാണ്.

ശ്രീകാന്ത് മുരളി, ഷെല്ലി കിഷോർ, ഗീതി സംഗീത, അമ്പിളി, തേജസ്വിനി ഭക്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ചിത്രത്തിന്റെ കഥ സിന്ധു പരടയിൽ. തിരക്കഥ കെ. രാജഗോപാൽ, സിന്ധു പരടയിൽ; ക്യാമറ- ആനന്ദ് ബാലകൃഷ്ണൻ, എഡിറ്റർ- സി.വി. സജയൻ, ലൈൻ പ്രൊഡ്യൂസർ- സജിത്ത് കൃഷ്ണൻ, സംഗീതം- എം. ജയചന്ദ്രൻ, ഗിരീഷ് നാരായൺ, ബിജിഎം- ഗിരീഷ് നാരായണൻ, മേക്കപ്പ്- പ്രദീപ് രംഗൻ, ആർട്ട്- ബിനോയ് തലകുളത്തൂർ, കോസ്റ്റ്യൂം- പ്രദീപ് കാടക്കാശ്ശേരി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ- നിജില്‍ ദിവാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുകു ദാമോദർ, പ്രൊഡക്ഷൻ മാനേജർ- നിഷാന്ത് പന്നിയങ്കര, കളറിസ്റ്റ്- ലിജു പ്രഭാകർ, കോറിയോഗ്രഫി – അയ്യപ്പദാസ്, പ്രൊജക്ട് കൊ – ഓർഡിനേറ്റേഴ്സ് – കെ.ജെ. വിനയൻ, ഗോപിനാഥ് മുറിയാട്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പാടി, പബ്ലിസിറ്റി ഡിസൈൻസ് -ആന്റണി സ്റ്റീഫൻ.

കൽക്കട്ട, ഋഷികേശ്, ധോണി, പാലക്കാട്, വാഗമൺ എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഒക്ടോബർ 9ന് തീയറ്ററുകളിൽ വിതരണം ചെയ്യുന്നത് സത്യജിത് ഫിലിംസ് ത്രു വള്ളുവനാടൻ സിനിമാക്കമ്പനി.



Source link

Leave a Reply

Your email address will not be published. Required fields are marked *