അമേരിക്കയിലെ നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിന്നുള്ള 36 കാരിയായ അറിൻ പാറ്റേഴ്സൺ (Arin Patterson) സോഷ്യൽ മീഡിയയിലാണ് ഈ ഫോം പങ്കുവെക്കുകയും തന്റെ പ്രൊഫൈലിൽ പിൻ ചെയ്യുകയും ചെയ്തത്. ഇതുവരെ 240-ലധികം പുരുഷന്മാർ ഈ ചോദ്യാവലി പൂരിപ്പിച്ച് താൽപ്പര്യം അറിയിച്ചിട്ടുണ്ട്. ഡേറ്റിംഗ് ആപ്പുകൾ പലപ്പോഴും സമയം കളയാൻ മാത്രമെ ഉപകരിക്കാറുള്ളൂ എന്ന് തോന്നിയതുകൊണ്ടാണ്, പങ്കാളിയെ ഗൗരവമായി തേടുന്നവരെ കണ്ടെത്താൻ സ്വന്തമായി ഒരു ‘അപ്ലിക്കേഷൻ’ തന്നെ തയ്യാറാക്കാൻ തീരുമാനിച്ചതെന്ന് പാറ്റേഴ്സൺ പറഞ്ഞു.
കാപ്പി കുടിക്കാൻ പോകാനും അത്താഴത്തിന് ഒപ്പം ചേരാനും നല്ല ആശയവിനിമയങ്ങൾ നടത്താനും താൽപ്പര്യമുള്ള, സുന്ദരനും ബുദ്ധിമാനും ദയാലുവും വിശ്വസ്തനും ഉദാരമതിയുമായ ഒരു പുരുഷനെ കാണാൻ താൻ തയ്യാറാണെന്ന് പാറ്റേഴ്സൺ ഫോമിൽ കുറിച്ചിരിക്കുന്നു.
അടിസ്ഥാന വിവരങ്ങൾക്ക് അപ്പുറം പുരുഷന്മാരുടെ കരിയർ ലക്ഷ്യങ്ങൾ, ദിനചര്യകൾ, വ്യക്തിപരമായ ശീലങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഈ ചോദ്യാവലി അന്വേഷിക്കുന്നുണ്ട്. വിവാഹം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളും ബന്ധങ്ങളിൽ നിന്ന് അവർ എന്താണ് പ്രതീക്ഷിക്കുന്നത് എന്നതും മനസ്സിലാക്കാൻ പാറ്റേഴ്സൺ ആഗ്രഹിക്കുന്നുണ്ട്.
അപേക്ഷകർക്ക് അവരുടെ സ്വന്തം പ്രതീക്ഷകൾ പങ്കുവെക്കാനും ഒരു പങ്കാളിയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് അവർ കരുതുന്ന കാര്യങ്ങൾ വ്യക്തമാക്കാനും സാധിക്കും. നേരിട്ട് കാണുന്നതിന് മുൻപ് തന്നെ വരാൻ പോകുന്ന പങ്കാളി തന്റെ മുൻഗണനകൾ പങ്കുവെക്കുന്നയാളാണോ എന്ന് മനസ്സിലാക്കാൻ ഈ ചോദ്യങ്ങൾ സഹായിക്കുമെന്ന് പാറ്റേഴ്സൺ പറയുന്നു.
ഡേറ്റിംഗ് ആപ്പുകൾ, നേരിട്ടുള്ള കൂടിക്കാഴ്ചകൾ, സുഹൃത്തുക്കൾ വഴിയുള്ള പരിചയപ്പെടുത്തലുകൾ തുടങ്ങി ആളുകളെ കണ്ടുമുട്ടാൻ താൻ പല മാർഗങ്ങളും പരീക്ഷിച്ചിട്ടുണ്ടെന്ന് പാറ്റേഴ്സൺ വ്യക്തമാക്കി. ഡേറ്റിംഗ് ആപ്പുകൾ വഴിയും അതുപോലെ നേരിട്ട് ആളുകളെ കണ്ടുമുട്ടിയുമാണ് താൻ പല ഡേറ്റുകളിലും പോയിട്ടുള്ളതെന്നും അത് സമൂഹത്തിൽ സ്വീകാര്യമായ രീതിയായതുകൊണ്ട് അങ്ങനെ ചെയ്തതാണെന്നും അവർ ‘ന്യൂയോർക്ക് പോസ്റ്റി’നോട് പറഞ്ഞു.
താൻ ആളുകളെ നേരിട്ട് കണ്ടിട്ടുണ്ട്, ആ രീതിയിലും ഡേറ്റുകൾക്ക് പോയിട്ടുണ്ട്. മറ്റുള്ളവർ തനിക്ക് വിവാഹാലോചനകൾ കൊണ്ടുവരുന്നതിലും താൻ എപ്പോഴും തുറന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു നോക്കിയിട്ടുണ്ട്, അങ്ങനെയാണ് ഒടുവിൽ ഈ ‘ഭർത്താവ് അപ്ലിക്കേഷൻ’ എന്ന ആശയത്തിലേക്ക് എത്തിയത്.
പാറ്റേഴ്സണിന്റെ ഈ ഫോമിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഒരു പങ്കാളിയിൽ താൻ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തത പുലർത്തുന്നതിന് പല ഉപയോക്താക്കളും അവളെ പ്രശംസിച്ചു. തങ്ങളുടെ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലും സമാനമായ രീതി ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.
ഇത് തീർച്ചയായും ധീരവും നൂതനവുമായ ഒരു വഴിയാണ്! നിങ്ങളുടെ ഈ പരീക്ഷണത്തിന്റെ ഫലങ്ങളെക്കുറിച്ച് ഞങ്ങളെ അറിയിക്കണമെന്ന് ഒരു ഉപയോക്താവ് എഴുതി.
പാറ്റേഴ്സണിന്റെ തുറന്ന മനസിനെ പ്രശംസിച്ചുകൊണ്ട് നാലാമതൊരു വ്യക്തി കുറിച്ചത്, ഇങ്ങനെയുള്ള സ്ത്രീകൾ വളരെ അപൂർവ്വമാണ്, അവർ കാര്യങ്ങൾ തുറന്നുപറയുന്നു, എല്ലാം പൊതുവായി വെക്കുകയും ചെയ്യുന്നു; അത് മാത്രം മതി അവളെ കണ്ടെത്തുന്നത് ഏതൊരു പുരുഷനും ലഭിക്കുന്ന വലിയൊരു ഭാഗ്യമാണ് എന്നാണ്.