കൊല്ലം 21 കഴിഞ്ഞു; കോളിളക്കം സൃഷ്ടിച്ച കേരളസർവകലാശാല അസിസ്റ്റൻറ് നിയമന കേസ് പിൻവലിച്ചു | കരിയർ വാർത്ത
Last Updated:Oct 08, 2026 8:18 PM IST കേരള സർവകലാശാല ഏറെ കോളിളക്കമുണ്ടാക്കിയ 2005 ൽ നടന്ന കേരളസർവകലാശാല അസിസ്റ്റൻറ് നിയമന പരീക്ഷ കേസ് ഹർജിക്കാരൻ പിൻവലിച്ചു. ഹർജികൾ തീർപ്പ് കൽപ്പിക്കുന്നതിൽ നീണ്ട കാലാവധി വന്നതും, നിയമനം ലഭിച്ച പലരും സർവീസിൽ നിന്നു വിരമിച്ചതുമായ സാഹചര്യത്തിലാണ് ഹർജി പിൻവലിക്കുന്നതെന്ന് ഹർജിക്കാരൻ സുജിത് എസ്. കുറുപ്പിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് മുരളി കൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൽ ഒക്ടോബർ 8…