Headlines

Nana Patekar| കാർഗിൽ യുദ്ധമുഖത്ത് മുൻനിരയിൽ അണിനിരന്ന നാനാ പടേക്കറെ അറിയുമോ? | സിനിമാ വാർത്ത


Last Updated:

മികച്ച കഥാപാത്രങ്ങൾക്കും ദേശീയ പുരസ്‌കാരങ്ങൾക്കും പുറമെ അദ്ദേഹത്തിന്റെ ജീവിതത്തിലെ അധികമാരും അറിയാത്ത ഒരു വലിയ ഏടാണ് 1999-ലെ കാർഗിൽ യുദ്ധകാലത്തെ അദ്ദേഹത്തിന്റെ സേവനം. വെള്ളിത്തിരയിലെ അഭിനയത്തിനപ്പുറം യഥാർത്ഥ യുദ്ധമുഖത്ത് സൈനികർക്കൊപ്പം തോളോടു തോൾ ചേർന്നു നിൽക്കാൻ അദ്ദേഹം നടത്തിയ ധീരമായ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ്

നാനാ പടേക്കർ
നാനാ പടേക്കർ

ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളായ നാനാ പടേക്കറുടെ വിയോഗം വലിയൊരു നഷ്ടമാണ് സിനിമാലോകത്തിന് സമ്മാനിച്ചിരിക്കുന്നത്. മികച്ച കഥാപാത്രങ്ങൾക്കും ദേശീയ പുരസ്‌കാരങ്ങൾക്കും പുറമെ അദ്ദേഹത്തിന്റെ ജീവിതത്തിലെ അധികമാരും അറിയാത്ത ഒരു വലിയ ഏടാണ് 1999-ലെ കാർഗിൽ യുദ്ധകാലത്തെ അദ്ദേഹത്തിന്റെ സേവനം. വെള്ളിത്തിരയിലെ അഭിനയത്തിനപ്പുറം യഥാർത്ഥ യുദ്ധമുഖത്ത് സൈനികർക്കൊപ്പം തോളോടു തോൾ ചേർന്നു നിൽക്കാൻ അദ്ദേഹം നടത്തിയ ധീരമായ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ്.

‘പ്രഹാർ’ നൽകിയ പരിശീലനവും സൈന്യവുമായുള്ള ബന്ധവും

1991-ൽ പുറത്തിറങ്ങിയ ‘പ്രഹാർ: ദി ഫൈനൽ അറ്റാക്ക്’ എന്ന ചിത്രത്തിൽ ഒരു ആർമി ഓഫീസറുടെ വേഷം ചെയ്യാനായി മറാഠ ലൈറ്റ് ഇൻഫന്ററിയോടൊപ്പം നാനാ പടേക്കർ കഠിനമായ പരിശീലനം നേടിയിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് ഏകദേശം മൂന്ന് വർഷത്തോളമാണ് അദ്ദേഹം സൈനികരുമായി ചേർന്ന് ആയുധ പരിശീലനവും കഠിനമായ ഡ്രില്ലുകളും പൂർത്തിയാക്കിയത്. ഈ പരിശീലനമാണ് പിന്നീട് കാർഗിൽ യുദ്ധകാലത്ത് അദ്ദേഹത്തിന് തുണയായത്.

തുടർന്ന് അന്നത്തെ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിനെ ബന്ധപ്പെട്ട അദ്ദേഹം, തനിക്ക് മറാഠ ലൈറ്റ് ഇൻഫന്ററിയുടെ മൂന്ന് വർഷത്തെ സൈനിക പരിശീലന പരിചയമുണ്ടെന്ന് അറിയിക്കുകയും, അദ്ദേഹത്തിന്റെ ഇടപെടലിനെ തുടർന്ന് കാർഗിലിലേക്ക് പോകാൻ ഔദ്യോഗിക അനുമതി ലഭിക്കുകയും ചെയ്തു.

കാർഗിൽ മുൻനിരയിലെ സേവനം

തുടർന്ന് കാർഗിൽ സംഘർഷ മേഖലയിലേക്ക് യാത്ര തിരിച്ച നാനാ പടേക്കർ, ആഴ്ചകളോളം സൈനികർക്കൊപ്പം ക്യാമ്പുകളിൽ കഴിഞ്ഞു. ദ്രാസ്, ലേ, ബാരാമുള്ള, സോപോർ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം സൈന്യത്തിന്റെ ഒരു ‘ക്വിക്ക് റിയാക്ഷൻ ടീമിൻ്റെ’ ഭാഗമായി മാറുകയും ചെയ്തു. എന്നാൽ താൻ അവിടെ ചെയ്ത കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ഒരിക്കലും വലിയ അവകാശവാദങ്ങളോ പരസ്യപ്രചാരണങ്ങളോ നടത്തിയിരുന്നില്ല. ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ താൻ ക്വിക്ക് റിയാക്ഷൻ ടീമിന്റെ ഭാഗമായിരുന്നുവെന്നും സൈനിക ആശുപത്രികളിൽ പരിക്കേറ്റവരെ സഹായിക്കാൻ സമയം കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

76 കിലോയിൽ നിന്ന് 56 കിലോയിലേക്ക്

യുദ്ധമേഖലയിലെ കഠിനമായ ജീവിത സാഹചര്യം അദ്ദേഹത്തിന്റെ ആരോഗ്യത്തെയും സാരമായി ബാധിച്ചിരുന്നു. ശ്രീഗറിലെത്തുമ്പോൾ 76 കിലോ ഭാരമുണ്ടായിരുന്ന താൻ തിരിച്ചെത്തിയപ്പോൾ 56 കിലോയായി കുറഞ്ഞുവെന്ന് അദ്ദേഹം ഒരിക്കൽ ഓര്‍ത്തെടുത്തിട്ടുണ്ട്. എങ്കിലും, രാജ്യത്തിനായി തനിക്ക് ചെയ്യാൻ കഴിഞ്ഞ ഏറ്റവും ചെറിയ കാര്യമായാണ് അദ്ദേഹം ഇതിനെ കണ്ടത്. “ഇത്പോലെയെങ്കിലും രാജ്യത്തിനുവേണ്ടി ചെയ്യാൻ കഴിയുമല്ലോ” എന്നായിരുന്നു അദ്ദേഹത്തിന്റെ ലളിതമായ പ്രതികരണം.

യഥാർത്ഥ ജീവിതത്തിൽ രാജ്യത്തോടുള്ള ആത്മാർത്ഥതയും ദേശസ്നേഹവും പ്രവൃത്തിയിലൂടെ കാണിച്ച് തന്ന അപൂർവം ചലച്ചിത്ര താരങ്ങളിൽ ഒരാളാണ് നാനാ പടേക്കർ. സിനിമയിലെ ദേശസ്നേഹ വേഷങ്ങൾക്കപ്പുറം കാർഗിൽ മണ്ണിൽ തോക്കേന്തി നിന്ന അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും സിനിമാപ്രേമികളുടെയും ഇന്ത്യക്കാരുടെയും മനസ്സിൽ മായാതെ നിൽക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *