പൈലറ്റല്ല കാരണം? ആകാശച്ചുഴിയില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനത്തിന് ഗുരുതരമായ സാങ്കേതിക പിഴവുകള്‍ | Air India Flight Which Trap In Air Turbulance In Mid Air Suffered Hydraulic Failures, Details Inside
India oi-Jithin TP Published: Tuesday, August 11, 2026, 8:00 [IST] ആകാശച്ചുഴിയില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനത്തിന് ഗുരുതരമായ സാങ്കേതിക പിഴവുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെയാണ് എയര്‍ ഇന്ത്യ എ320 വിമാനം പെട്ടെന്ന് 300 അടി ഉയരത്തില്‍ വീണത്. വിമാനത്തിന് ട്രിപ്പിള്‍ ഹൈഡ്രോളിക് തകരാറുകളും ഓട്ടോപൈലറ്റ് വിച്ഛേദവും ഉള്‍പ്പെടെ നിരവധി സാങ്കേതിക തകരാറുകള്‍ സംഭവിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പറക്കലിനിടെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടുവെന്നും തുടര്‍ന്ന് സഹപൈലറ്റ് മാനുവല്‍ നിയന്ത്രണം…