Headlines

മനുഷ്യാവകാശ കമ്മീഷനില്‍ നിരവധി ഒഴിവുകള്‍; യോഗ്യത, ശമ്പളം എന്നിവ അറിയാം | Jobs: Apply Offline for 33 Accountant, Constable and More Posts In National Human Rights Commission, Details


Jobs

oi-Jithin TP

നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 33 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യതയും താല്‍പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍എച്ച്ആര്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി ഓഫ്ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 3 ആണ്.

ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത്, പൂരിപ്പിച്ച ഫോമും ആവശ്യമായ രേഖകളും തപാല്‍ വഴി അയക്കാവുന്നതാണ്. എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 33 വയസാണ്. വിവിധ തസ്തികകളിലേക്കുള്ള ഒഴിവും, ശമ്പളവും യോഗ്യതയും സംബന്ധിച്ച വിശദാംശങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

Jobs

ജോയിന്റ് ഡയറക്ടര്‍ (ഗവേഷണം)

ഈ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. നിയമം, സോഷ്യല്‍ സയന്‍സ് അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം + 5 വര്‍ഷത്തെ ഗവേഷണ പരിചയം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ സ്‌കെയില്‍ ലെവല്‍ 12 പ്രകാരം ശമ്പളം ലഭിക്കും.

അസിസ്റ്റന്റ് രജിസ്ട്രാര്‍

ഈ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. നിയമത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ സ്‌കെയില്‍ ലെവല്‍ 11 പ്രകാരം ശമ്പളം ലഭിക്കും.

സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍

ഈ തസ്തികയില്‍ 2 ഒഴിവുകളുണ്ട്. സോഷ്യല്‍ സയന്‍സ് അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദം + 3 വര്‍ഷത്തെ ഗവേഷണ പരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ സ്‌കെയില്‍ ലെവല്‍ 11 പ്രകാരം ശമ്പളം ലഭിക്കും.

പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി

ഈ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ സ്‌കെയില്‍ ലെവല്‍ 11 പ്രകാരം ശമ്പളം ലഭിക്കും.

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഈ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. ജേണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ പിജി ഡിപ്ലോമ + പിആര്‍ /പബ്ലിസിറ്റി മേഖലയില്‍ 3 വര്‍ഷത്തെ സൂപ്പര്‍വൈസറി പരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ സ്‌കെയില്‍ ലെവല്‍ 11 പ്രകാരം ശമ്പളം ലഭിക്കും.

റിസര്‍ച്ച് ഓഫീസര്‍

ഈ തസ്തികയില്‍ 2 ഒഴിവുകളുണ്ട്. സോഷ്യല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം (നിയമ ബിരുദവും 3 വര്‍ഷത്തെ ഗവേഷണ പരിചയവും അഭികാമ്യം) ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ സ്‌കെയില്‍ ലെവല്‍ 10 പ്രകാരം ശമ്പളം ലഭിക്കും.

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്

ഈ തസ്തികയില്‍ 2 ഒഴിവുകളുണ്ട്. ബിരുദം + അന്വേഷണ വിഭാഗത്തിലുള്ള പരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ സ്‌കെയില്‍ ലെവല്‍ 10 പ്രകാരം ശമ്പളം ലഭിക്കും.

അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍

ഈ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. ബിരുദം + സബോര്‍ഡിനേറ്റ് ഓഡിറ്റ്/അക്കൗണ്ട്‌സ് സര്‍വീസ് പരീക്ഷാ യോഗ്യത + ക്യാഷ്/അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്നതില്‍ 3 വര്‍ഷത്തെ പരിചയം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ സ്‌കെയില്‍ ലെവല്‍ 8 പ്രകാരം ശമ്പളം ലഭിക്കും.

പേഴ്‌സണല്‍ അസിസ്റ്റന്റ്

ഈ തസ്തികയില്‍ 3 ഒഴിവാണ് ഉള്ളത്. പ്ലസ് ടു (12ാം ക്ലാസ്) വിജയം + ഷോര്‍ട്ട്ഹാന്‍ഡ് (മിനിറ്റില്‍ 100 വാക്കുകള്‍) + കമ്പ്യൂട്ടര്‍ ടൈപ്പിംഗ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ സ്‌കെയില്‍ ലെവല്‍ 7 പ്രകാരം ശമ്പളം ലഭിക്കും.

ഇന്‍സ്‌പെക്ടര്‍, സീനിയര്‍ റിസര്‍ച്ച് അസിസ്റ്റന്റ്, പ്രോഗ്രാമര്‍ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, സ്റ്റാഫ് കാര്‍ ഡ്രൈവര്‍, അസിസ്റ്റന്റ് ലൈബ്രേറിയന്‍, കോണ്‍സ്റ്റബിള്‍, ഡെസ്പാച്ച് റൈഡര്‍ എന്നീ തസ്തികകളിലെ വിശദാംശങ്ങള്‍ക്കായി ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക. യോഗ്യതാ പരിശോധന, രേഖകളുടെ പരിശോധന, കേഡര്‍ ക്ലിയറന്‍സ് എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.



Source link

Leave a Reply

Your email address will not be published. Required fields are marked *