Headlines

ബുധൻ മാറിയത് നല്ലതിനല്ല; ഈ രാശിക്കാർ പണമിടപാടുകളിൽ സൂക്ഷിക്കണം, വീടുപണി മുടങ്ങാനും സാധ്യത | Mercury Transit; These Zodiacs Should Be Careful In Financial Dealings And Their Job Is At Risk


Astrology

oi-Nidhin Illikkambath

ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും ഉണ്ടാവുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ പ്രത്യേകത ഒന്നുമില്ല.

പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന കാര്യം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് വേറൊരു പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണയുള്ള പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടത് നിർബന്ധമാണ്.

mercury transit


അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുന്ന പതിവുമുണ്ട്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് അടുത്തിടെ നടന്നത്.

അടുത്തിടെയാണ് ബുധൻ ചിങ്ങരാശിയിലേക്ക് പ്രവേശിച്ചത്. അത് ചില രാശിക്കാർക്ക് കാര്യമായ നേട്ടങ്ങൾ നൽകുകയും ചെയ്‌തിരുന്നു. എന്നാൽ എല്ലായ്പോഴും അത് നേട്ടങ്ങൾ മാത്രമായിരിക്കും നൽകുക എന്ന് കരുതരുത്. ചില രാശിക്കാരെ അത് ദോഷമായി ബാധിക്കാനും സാധ്യത ഉണ്ട്. അത്തരത്തിൽ അടുത്തിടെ ഉണ്ടായ ബുധന്റെ മാറ്റത്തിലൂടെ ചില രാശിക്കാരുടെ ജീവിതത്തിൽ വളരെ മോശം സമയവും ഉണ്ടായിട്ടുണ്ട് എന്നതാണ് കാര്യം.

ഇടവം

ബുധന്റെ ചിങ്ങം സംക്രമണം ഇടവം രാശിക്കാർക്ക് കുടുംബകാര്യങ്ങളിലും സാമ്പത്തിക തീരുമാനങ്ങളിലും ചെറിയ സമ്മർദ്ദങ്ങൾ ഉണ്ടാക്കാൻ സാധ്യത അധികമാണ്. വീട്ടിൽ ചില വിഷയങ്ങളെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. സംസാരിക്കുമ്പോൾ പെട്ടെന്ന് പ്രതികരിക്കുന്നത് ബന്ധങ്ങളിൽ വിള്ളലുകൾക്ക് കാരണമാകാം. പണം ചെലവഴിക്കുന്നതിലും വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലും കൂടുതൽ ശ്രദ്ധ വേണം. പ്രത്യേകിച്ച് ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം.

മിഥുനം

ബുധൻ മിഥുനത്തിന്റെ അധിപഗ്രഹമായതിനാൽ ഈ മാറ്റം ചിന്തകളിലും ആശയവിനിമയത്തിലും കൂടുതൽ സ്വാധീനം ചെലുത്താം. ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യാനുള്ള ശ്രമം മാനസിക സമ്മർദ്ദത്തിന് കാരണമാകും. ജോലി സ്ഥലത്ത് പറയുന്ന കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇക്കൂട്ടരുടെ ജോലിയിൽ വലിയ സമ്മർദം തന്നെ അവർ നേരിടേണ്ടി വരും.

കർക്കടകം

സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ട സമയമായേക്കാം. അനാവശ്യ ചെലവുകൾ വർധിക്കാനും പണം സംബന്ധിച്ച ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകാനും സാധ്യത. കുടുംബാംഗങ്ങളുമായുള്ള സംഭാഷണങ്ങളിൽ വികാരാധീനമായി പ്രതികരിക്കുന്നത് ഒഴിവാക്കണം. പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് കാര്യങ്ങൾ രണ്ടുതവണ പരിശോധിക്കുന്നത് നല്ലതാണ്. വീടുപണി മുടങ്ങാൻ സാധ്യത.

ചിങ്ങം

സ്വന്തം അഭിപ്രായം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനുള്ള പ്രവണത ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കും. അമിത ആത്മവിശ്വാസം കാരണം പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാതിരിക്കുക. ജോലി, ബിസിനസ്, വ്യക്തിബന്ധങ്ങൾ എന്നിവയിൽ സംസാരിക്കുന്നതിനേക്കാൾ കേൾക്കുന്നതിനും പ്രാധാന്യം നൽകുന്നത് ഈ കാലയളവിൽ സഹായകരമാകും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കുക.



Source link

Leave a Reply

Your email address will not be published. Required fields are marked *