Headlines

‘ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല’; വിദ്യാർഥിനികളോട് നിവിൻ പോളി | സിനിമാ വാർത്ത


Last Updated:

മലർവാടി ആർട്‌സ് ക്ലബിനായുള്ള ഓഡിഷന് മുമ്പ് അപകടത്തിൽ പരിക്കേറ്റ് കിടക്കുമ്പോൾ, പൗലോ കൊയ്‌ലോയുടെ ‘ദി ആൽക്കമിസ്റ്റ്’ എന്ന നോവൽ വായിച്ചതാണ് തൻറെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് നിവിൻ പോളി ഓർത്തെടുത്തു

നിവിൻ പോളി
നിവിൻ പോളി

കൊച്ചി സെൻറ് തെരേസാസ് വനിതാ കോളേജിലെ വിദ്യാർഥിനികൾക്ക് മുന്നിൽ പ്രചോദിപ്പിക്കുന്ന പ്രസംഗവുമായി നടൻ നിവിൻ പോളി (Nivin Pauly). കോളേജിൽ തൻറെ പുതിയ ചിത്രം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ പ്രൊമോഷനുമായി എത്തിയപ്പോഴായിരുന്നു നിവിൻറെ പ്രസംഗം. അറിഞ്ഞോ അറിയാതെയോ ഒട്ടേറെ നിയന്ത്രണങ്ങളിലൂടെ കടന്നുപോകുന്നവരാണ് പെൺകുട്ടികൾ എന്ന് നിവിൻ പോളി ചൂണ്ടിക്കാട്ടി. എന്നാൽ, പെൺകുട്ടികൾക്ക് ഓടിയെത്താൻ പറ്റാത്ത അകലങ്ങളും എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരങ്ങളും ചാടിക്കടക്കാൻ പറ്റാത്ത തടസ്സങ്ങളുമില്ലെന്ന് നിവിൻ പോളി പറഞ്ഞു. നിവിൻറെ വാക്കുകളെ ആവേശത്തോടെയാണ് വിദ്യാർഥിനികൾ എതിരേറ്റത്.



Source link

Leave a Reply

Your email address will not be published. Required fields are marked *