Headlines

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് പ്രഖ്യാപിച്ചു; അഡ്വാന്‍സ് 20000 രൂപ, 17 മുതല്‍ വിതരണം | Onam Bonus And Salary Advance Announced In Kerala; Here Is How Much Get As Bonus and Advance


Kerala

oi-Ashif N

ഓണം ആഘോഷമാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷ വാര്‍ത്ത. ഇത്തവണ ഓണം ബോണസ് ഉണ്ടായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ് ആയി 20000 രൂപ അനുവദിക്കുകയും ചെയ്യും. ഇതിന്റെ വിതരണം ഈ മാസം 17 മുതല്‍ ആരംഭിക്കും. 4500 രൂപയാണ് ഓണം ബോണസ്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകന്‍, എയ്ഡജ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ബോണസുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണല്‍ സ്റ്റാഫിനും ഓണം അഡ്വാന്‍സ് ആയി 20000 രൂപ അനുവദിച്ചു. അഡ്വാന്‍സായി ലഭിക്കുന്ന പരമാവധി തുകയാണിത്. ഇത്രയും ആവശ്യമില്ലാത്തവര്‍ക്ക് 1000ന്റെ ഗുണിതങ്ങളായ തുക അനുവദിക്കും. ഇങ്ങനെ നല്‍കുന്ന തുക അഞ്ച് മാസം തുല്യ ഗഡുക്കളാക്കി ഒക്ടോബര്‍ മാസം മുതല്‍ ശമ്പളത്തില്‍ നിന്ന് തിരിച്ചുപിടിക്കും.

onam bonus and salary advance in kerala

പാര്‍ട്ടൈം കണ്ടിജന്റ് ജീവനക്കാര്‍, സര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥിരം തൊഴിലാളികള്‍, കുടുംബാസൂത്രണ വോളണ്ടിയര്‍ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ തുടങ്ങിയവര്‍ക്ക് 6000 രൂപ അഡ്വാന്‍സ് തുകയായി അനുവദിക്കും. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരും ഫുള്‍ടൈം കണ്ടിജന്റ് ജീവനക്കാരും മറ്റ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാരും ബോണസിനും പ്രത്യേക ഉല്‍സവ ബത്തയ്ക്കും അര്‍ഹരാണ്.

49275- രൂപ വരെ ആകെ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് ബോണസ് അനുവദിക്കും. കഴിഞ്ഞ മാര്‍ച്ച് 31 വരെ സര്‍വീസിലുള്ളവരും 2025-26 സാമ്പത്തിക വര്‍ഷം കുറഞ്ഞത് ആറ് മാസം തുടര്‍ച്ചയായ സര്‍വീസുള്ളവര്‍ക്കുമാണ് ബോണസിന് അര്‍ഹതയുള്ളത്.

അതേസമയം, ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് പ്രത്യേക ഉല്‍സവ ബത്ത ലഭിക്കും. 3000, 1550, 1460, 1450, 1390, 1350, 1250 എന്നിങ്ങനെ വ്യത്യസ്ത നിരക്കിലാണ് ബത്ത. സര്‍വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉല്‍സവ ബത്ത 1250 രൂപയാകും. ബോണസും ബത്തയും ഒരാള്‍ക്ക് ലഭിക്കുകയില്ല. ഏതെങ്കിലും ഒന്നിന് മാത്രമേ അര്‍ഹതയുണ്ടാകൂ. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉല്‍സവ ബത്ത ലഭിക്കും. തിങ്കളാഴ്ച മുതല്‍ ബോണസ്, ബത്ത വിതരണം ആരംഭിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *