Headlines

അളവറ്റ ധനം കൈയിലേക്ക്… ഇന്ന് മുതല്‍ ഈ രാശിക്കാരുടെ ശുക്രദശ തുടങ്ങും; നിങ്ങളുമുണ്ടോ? | Chandra Shukra Gochar: These Four Zodiac Signs Auspicious Time Will Begin From Today Evening, Details


Astrology

oi-Jithin TP

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം എന്നത്. സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും.

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Chandra Shukra Gochar

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചന്ദ്രനും ശുക്രനും. നിഴല്‍ ഗ്രഹമായ ചന്ദ്രന്‍ ആത്മാവിന്റേയും മനസിന്റേയും കാരകനാണ്. അസുരഗുരുവായ ശുക്രനാകട്ടെ സമ്പത്ത്, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ പ്രതീകമാണ്. ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അവര്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരും എന്നാണ് പറയപ്പെടുന്നത്. നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു, ശുക്രദശ ആരംഭിച്ചു എന്നൊക്കെ പറയുന്നത് ഇതിനാലാണ്.

ഇന്ന് ശുക്രനും ചന്ദ്രനും പരസ്പരം തൊട്ടടുത്ത് വരുന്ന ദിവസമാണ്. ശനിയാഴ്ച വൈകുന്നേരം സൂര്യാസ്തമയത്തിന് ശേഷമായിരിക്കും ശുക്രനും ചന്ദ്രനും സംഗമിക്കുക. ജ്യോതിഷ പ്രകാരം ഏറെ പ്രത്യേകതകള്‍ ഈ സംഗമത്തിനുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്രന്റേയും ചന്ദ്രന്റേയും സമാഗമം ഗുണപരമായി ഭവിക്കുക എന്നും എന്തെല്ലാം നേട്ടങ്ങളാണ് ഇവര്‍ക്ക് ലഭിക്കുക എന്നും നോക്കാം.

മേടം

ശുക്രന്റേയും ചന്ദ്രന്റേയും സമാഗമം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം ലഭിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങള്‍ വഴി വലിയ തുക കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാന്‍ കാരണമാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മുന്‍പത്തേക്കാള്‍ മെച്ചപ്പെടും. കുടുംബാംഗങ്ങള്‍ക്കിടയിലുള്ള ഐക്യം വര്‍ധിക്കും.

ഇടവം

ശുക്രന്റേയും ചന്ദ്രന്റേയും സമാഗമം ഇടവം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ജോലി സംബന്ധമായ ആവശ്യത്തിനായി വിദേശയാത്രകള്‍ നടത്തേണ്ടി വന്നേക്കാം. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താനാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമായ സമയമാണ്.

കര്‍ക്കടകം

ശുക്രന്റേയും ചന്ദ്രന്റേയും സമാഗമം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. ലോട്ടറിയില്‍ ഭാഗ്യപരീക്ഷണം നടത്തുന്നവര്‍ക്ക് ബംപര്‍ സമ്മാനം വരെ ലഭിക്കാനുള്ള സാധ്യത കാണുന്നു. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും വലിയ പിന്തുണ ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

കന്നി

കന്നി രാശിക്കാര്‍ക്ക് ശുക്രന്റേയും ചന്ദ്രന്റേയും സമാഗമം അനുകൂലമായിരിക്കും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകരമായ ചടങ്ങുകള്‍ നടക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *