സ്കൂളിൽ ആവശ്യത്തിന് അധ്യാപകരില്ല, ലഖ്‌നൗവിൽ മഴയത്ത് സമരവുമായി റോഡിലിറങ്ങി വിദ്യാർത്ഥിനികൾ| There are not enough teachers in the school; girl students take to the streets in Lucknow to protest in the rain.
India oi-Sajitha Gopie Updated: Tuesday, August 18, 2026, 1:04 [IST] ലഖ്‌നൗ: സ്‌കൂളില്‍ അധ്യാപകരുടെ കുറവ് മൂലം ക്ലാസ്സുകള്‍ മുടങ്ങുന്നതില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി വിദ്യാര്‍ത്ഥിനികള്‍. ലഖ്‌നൗവിലെ ജയ് പ്രകാശ് നാരായണ്‍ സര്‍വോദയ വിദ്യാലയ് എന്ന സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് സമരത്തിന് ഇറങ്ങിയത്. ഏറെ നാളായി സ്‌കൂളില്‍ ആവശ്യത്തിന് അധ്യാപകര്‍ ഇല്ലാത്തത് കാരണം പഠനം തടസ്സപ്പെടുകയാണെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. തങ്ങളുടെ സ്‌കൂളില്‍ ആവശ്യത്തിന് അധ്യാപകരെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടികള്‍ പെരുംമഴയത്ത് റോഡിലിറങ്ങി പ്രതിഷേധിച്ചത്. നാല്…