ബെംഗളൂരുവിലെ ട്രെയിൻ യാത്രക്കാർക്ക് നല്ല വാർത്ത; കെഎസ്ആർ സ്‌റ്റേഷനിൽ പുതിയ മേൽക്കൂരയും ലിഫ്റ്റും! | Good News For Train Passengers In Bengaluru; New Roof And Lift At KSR Station
India oi-Nidhin Illikkambath Updated: Tuesday, August 18, 2026, 9:14 [IST] ബെംഗളൂരു: ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമേകുന്ന നടപടിയായി കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്‌റ്റേഷനിൽ പ്ലാറ്റ്ഫോം മേൽക്കൂരയും യാത്രക്കാർക്കായുള്ള ലിഫ്റ്റും സ്ഥാപിക്കുന്നതിനുള്ള ജോലികൾ സൗത്ത് വെസ്‌റ്റേൺ റെയിൽവേ ആരംഭിച്ചു. ഒരുപാട് നാളായി നഗരത്തിലെ സ്ഥിരം ട്രെയിൻ യാത്രക്കാർ ആവശ്യപ്പെടുന്ന മാറ്റത്തിനാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്‌റ്റേഷനുകളിലൊന്നായ കെഎസ്ആർ ബെംഗളൂരുവിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും നിലവിൽ പൂർണമായ മേൽക്കൂരാ സൗകര്യമില്ല. വടക്കൻ കർണാടക, മഹാരാഷ്ട്ര,…