Headlines

ഒമാനില്‍ ബോംബിടുമെന്ന് ട്രംപ്; ഹോര്‍മുസ് ചര്‍ച്ചയില്‍ അതൃപ്തി, ഇറാനുമായി കരാര്‍ തയ്യാറാക്കവെ ഭീഷണി | Trump Threatens To Bomb Oman; Expresses Dissatisfaction Over Hormuz talks With Iran, Details Inside


Gulf

oi-Ashif N

ജിസിസി രാജ്യമായ ഒമാനെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി സമാന്തര ചര്‍ച്ചകളുമായി മുന്നോട്ട് പോയാല്‍ ഒമാനില്‍ ബോംബിടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനും ഒമാനും തമ്മില്‍ ഹോര്‍മുസ് വിഷയത്തില്‍ ചര്‍ച്ച നടത്തി ധാരണയിലെത്തി എന്ന വിവരം വന്ന പിന്നാലെയാണ് ട്രംപിന്റെ പരുക്കന്‍ പ്രതികരണം.

ഹോര്‍മുസില്‍ അമേരിക്കയുടെ നിലപാടിന് തടസം നിന്നാല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന സൂചനയാണ് ട്രംപ് നല്‍കിയത്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇറാന്റെ സൈന്യവുമായി ചര്‍ച്ച നടത്തുന്നതിന് സംവിധാനം അമേരിക്കക്കുണ്ട് എന്ന് ട്രംപ് സമ്മതിക്കുന്നു. ചര്‍ച്ച വേഗം അവസാനിക്കണം എന്ന നിര്‍ബന്ധം അമേരിക്കക്ക് ഇല്ലെന്നും ട്രംപ് വ്യക്തമാക്കി.

trump bomb oman

ലോകത്ത പ്രധാന കടല്‍ ചരക്കുപാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാനും ഒമാനും അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ്. അമേരിക്ക ആക്രമണം തുടങ്ങിയത് മുതല്‍ ഇറാന്‍ ഹോര്‍മുസ് പാത അടച്ചു. തുറക്കുന്നതിന് വേണ്ടി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അമേരിക്കക്ക് മുമ്പില്‍ ആറിന ഉപാധികള്‍ ഇറാന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ ഹോര്‍മുസ് തുറക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കുന്നു.

അതേസമയം, ഹോര്‍മുസ് വഴി പോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ പിരിക്കുന്ന വിഷയം ഇറാനും ഒമാനും ചര്‍ച്ച ചെയ്തിരുന്നു. പാത എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതാണ് ചര്‍ച്ച. ഇക്കാര്യത്തില്‍ ഏകദേശ ധാരണയായി എന്ന് ഇറാന്‍ പറയുന്നു. സംയുക്ത പ്രസ്താവന തയ്യാറാക്കുകയാണെന്നും ഇറാന്‍ വ്യക്തമാക്കി. ഇതിനിടെയാണ് ട്രംപിന്റെ ഭീഷണി.



Source link

Leave a Reply

Your email address will not be published. Required fields are marked *