Partner Content
oi-Sajitha Gopie
ന്യൂയോർക്ക്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടുളള ആദരസൂചകമായി ത്രിവർണ്ണത്തിൽ ദീപാലംകൃതമായി ന്യൂയോർക്കിലെ പ്രശസ്തമായ എംപയർ സ്റ്റേറ്റ് ബിൽഡിംഗ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA NY-NJ-CT-NE) ആണ് ഓഗസ്റ്റ് 14ന് പരിപാടി സംഘടിപ്പിച്ചത്. ദേശീയ പതാകയിലെ കാവി, വെള്ള, പച്ച നിറങ്ങളാൽ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് വർണാഭമായി.
44ാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ‘ഹാർമണി ഇൻ ഹെറിറ്റേജ്’ എന്ന തീമിലായിരുന്നു പരിപാടികൾ. ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനവും അമേരിക്കയുടെ 250ാം വാർഷികവും FIAയുടെ നേതൃത്വത്തിൽ ഒരുമിച്ച് ആഘോഷിച്ചു എന്ന പ്രത്യേകതയുമുണ്ട്.
ബീന മേനോൻ നൃത്തസംവിധാനം നിർവ്വഹിച്ച കലാശ്രീ സ്കൂൾ ഓഫ് ആർട്സിന്റെ സാംസ്കാരിക നൃത്ത പ്രകടനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. FIA ജോയിന്റ് സെക്രട്ടറി സ്രുജൽ പരീഖ് പരിപാടികൾക്ക് നേതൃത്വം നൽകുകയും അതിഥികളെ സ്വാഗതം ചെയ്യുകയും ചെയ്തു.

FIA ചെയർമാൻ അങ്കുർ വൈദ്യ ഈ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. “അമേരിക്കയുടെ 250ാം വർഷവും ഇന്ത്യയുടെ 80 വർഷവും ഒന്നിച്ച് ആഘോഷിക്കുന്നത് ഇരട്ടി സന്തോഷം നൽകുന്നുവെന്നും നമ്മുടെ അഭിമാനമായ മേയർ സാം ജോഷിയുടെ സാന്നിധ്യം പരിപാടികൾക്ക് തിളക്കമേറ്റുന്നവെന്നും അങ്കുർ വൈദ്യ പറഞ്ഞു. FIA പ്രസിഡന്റ് ശ്രീകാന്ത് അക്കപല്ലിയും ചടങ്ങിൽ സംസാരിച്ചു.
FIAയുടെ ക്ഷണപ്രകാരം പരിപാടിയിൽ പങ്കെടുത്ത എഡിസൺ മേയർ സാം ജോഷി, ട്രൈ-സ്റ്റേറ്റ് മേഖലയിലുടനീളം ഇന്ത്യൻ-അമേരിക്കൻ സമൂഹം ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് എടുത്ത് പറഞ്ഞു. ആരോഗ്യ സംരക്ഷണം, ബിസിനസ്സ്, സാങ്കേതികവിദ്യ, വിനോദം എന്നീ മേഖലകളിലെ സംഭാവനകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാലം സംപ്രേഷണം ചെയ്ത ടെലിവിഷൻ ഷോയായ നീല ഫിലിം പ്രൊഡക്ഷൻസിന്റെ ‘താരക് മേത്ത കാ ഊൽത്താ ചഷ്മ’ (TMKOC) എന്ന പരമ്പരയിലെ താരങ്ങളായ ദിലീപ് ജോഷി, മൂൺ മൂൺ ദത്ത, മന്ദാർ ചാന്ദ്വാഡ്കർ, സോണാലിക ജോഷി, ബൽവീന്ദർ സിംഗ്, നിതേഷ് ഭലൂനി, സേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
നൂറുകണക്കിന് ആളുകളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നത്. കൂടാതെ FIAയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളിലേക്ക് ഇത് തത്സമയം സംപ്രേഷണം ചെയ്തു. ദീപാലങ്കാരത്തിന് ശേഷം, എംപയർ സ്റ്റേറ്റ് ബിൽഡിംഗ് പ്രതിനിധികൾ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി. തുടർന്ന് ഗ്രാന്റ് സ്റ്റെയർകേസിൽ ഫോട്ടോകൾക്ക് പോസ് ചെയ്യുകയും ആഘോഷം തുടരുകയും ചെയ്തു.
ആദരിക്കപ്പെട്ടവരെ അഭിനന്ദിച്ച മേയർ ജോഷി, സമൂഹത്തെ ഒന്നിച്ചുനിർത്തുന്നതിൽ എഫ്ഐഎ തുടരുന്ന പങ്കിന് നന്ദി പറഞ്ഞു.
FIAയെക്കുറിച്ച്
ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) എന്നത് അമേരിക്കയിൽ ഇന്ത്യൻ സംസ്കാരവും പൈതൃകവും ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ഒരു ലാഭരഹിത സംഘടനയാണ്. സാംസ്കാരിക, വിദ്യാഭ്യാസ, പൊതു പരിപാടികളിലൂടെ ഇന്ത്യൻ-അമേരിക്കൻ സമൂഹവും പൊതു അമേരിക്കൻ ജനതയും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ FIA പ്രവർത്തിക്കുന്നു.