Headlines

‘നിനക്ക് ആമ്പിയർ ഉണ്ടെങ്കിൽ വാ’, ഹാഷ്മിയെ വെല്ലുവിളിച്ച് അഖിൽ മാരാർ, ‘ഓണം നമുക്ക് പൊളിക്കാം’| Akhil Marar Challenges Hashmi Taj Ibrahim, ‘If You Have the Guts, Come”, Let’s Make Onam Awesome”


Kerala

oi-Sajitha Gopie

24 ന്യൂസ് അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിമിനെ ലൈവ് സംവാദത്തിന് വെല്ലുവിളിച്ച് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. 24 ന്യൂസ് ചാനലിലെ ജനകീയ കോടതി എന്ന പരിപാടിയില്‍ കഴിഞ്ഞ ദിവസം പങ്കെടുത്ത അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുന്നതിനിടെയാണ് അവതാരകനായ ഹാഷ്മിയെ വെല്ലുവിളിച്ച് രംഗത്ത് വന്നിരിക്കുന്നത്.

അഖില്‍ മാരാരുടെ നിലപാട് മാറ്റങ്ങളെ ചോദ്യം ചെയ്യുകയും ഉന്നയിച്ച വാദങ്ങള്‍ ഖണ്ഡിക്കുകയും ചെയ്ത് ഹാഷ്മി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നുണ്ട്. എന്നാല്‍ താന്‍ പറഞ്ഞത് പലതും എഡിറ്റ് ചെയ്യപ്പെട്ടാണ് ടെലികാസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അഖില്‍ മാരാര്‍ പറയുന്നു.

അഖിൽ മാരാർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ”പുച്ഛവും പരിഹാസവും ഒക്കെ മാറ്റി വെച്ച് വരൂ… ലൈവ് ആയി നമുക്ക് ഇരിക്കാം.. നിനക്ക് ആമ്പിയർ ഉണ്ടെങ്കിൽ വാ… എഡിറ്റും കട്ടും ഒന്നുമില്ല.. ലൈവ്.. ഞാൻ പറയുന്നത് പൂർണമായും ജനം കേക്കണം എനിക്ക് വേറെ ഒരു ഡിമാൻഡും ഇല്ല.. ഓണം നമുക്ക് പൊളിക്കാം..”

Akhil Marar

ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ അഖില്‍ മാരാര്‍ പറയുന്നത് ഇങ്ങനെ: ജനകീയ കോടതിയില്‍ പങ്കെടുക്കാന്‍ ഹാഷ്മി വിളിച്ചപ്പോള്‍ വന്നത് ഞാന്‍ വെറും വിഡ്ഢി ആയത് കൊണ്ടല്ല. എന്റെ ഉളളില്‍ ഉറച്ച സത്യവും നീതിയും ഉണ്ടായത് കൊണ്ടാണ്. ഹാഷ്മി അവിടെ നെറികേട് കാണിക്കുമെന്നും ഇന്നലെകളില്‍ ഞാനുമായി ഉണ്ടായ സംവാദത്തില്‍ ഉണ്ടായ ക്ഷീണം തീര്‍ക്കാന്‍ വേണ്ടി ഹാഷ്മി നെറികേട് കാണിക്കുമെന്ന് പല സുഹൃത്തുക്കളും എന്റെയടുത്ത് പറഞ്ഞിരുന്നു.

ഹാഷ്മി ഒരു നല്ല മാധ്യമപ്രവര്‍ത്തകനാണെന്നും അദ്ദേഹമത് ചെയ്യില്ലെന്നുമാണ് താന്‍ കരുതിയത്. പക്ഷേ അതിഥിയായി വിളിച്ച ആളുകളോട് എനിക്കെതിരെ എന്തൊക്കെ ഏതൊക്കെ ഭാഷയില്‍ സംസാരിക്കണം എന്നത് പറയുന്നത് കേട്ടപ്പോഴാണ് നിങ്ങളുടെ ഉളളിലെ പകയും വിദ്വേഷവും മനസ്സിലാവുന്നത്. അതിന് ശേഷമാണ് നിങ്ങളൊരു വൃത്തികെട്ടവനാണ് എന്ന് തിരിച്ചറിയുന്നത്.

എന്റെ നിലപാടുകളെ കുറിച്ചും അത് എത്ര തവണ മാറ്റിപ്പറഞ്ഞു എന്നതുമായി ബന്ധപ്പെട്ടായിരുന്നു തന്നോട് ചോദിക്കേണ്ടിയിരുന്നത്. അങ്ങനെ ചോദിച്ച് ഒന്നൊന്നായി പൊളിച്ചിരുന്നുവെങ്കില്‍ താനും ഹാഷ്മിക്ക് ഒരു ഷേക്ക് ഹാന്‍ഡ് തന്നേനെ. പകരം എന്നെ ഒരു ബിജെപിക്കാരനായി വരുത്തി തീര്‍ക്കുക എന്നതായിരുന്നു ഹാഷ്മി ചെയ്ത് കൊണ്ടിരുന്നത്.

പലപ്രാവശ്യം പറഞ്ഞു താനൊരു ബിജെപി വക്താവല്ല എന്നത്. പക്ഷേ സത്യവും ശരിയും എപ്പോഴൊക്കെ ബിജെപിക്കൊപ്പം നിന്നിട്ടുണ്ടോ അപ്പോഴൊക്കെ താന്‍ നിലപാട് എടുത്തിട്ടുണ്ട്. അതിന് ഹാഷ്മിക്ക് പൊള്ളുന്നത് ഹാഷ്മിയുടെ ഉളളില്‍ കിടക്കുന്ന വൃത്തികെട്ട രാഷ്ട്രീയം മറ്റൊന്ന് ആയത് കൊണ്ടാണ്” അഖിൽ മാരാർ പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *