Headlines

രവിയോഗം വലിയ സംഭവം തന്നെ; ഈ രാശിക്കാർക്ക് ലോൺ ഇല്ലാതെ കാർ വാങ്ങാനാവും, ശമ്പളം വർധിക്കും! | Ravi Yogam 2026; These Zodiacs Will Get An Unexpected Salary Hike And Will Buy A New Car Without A Loan


Astrology

oi-Nidhin Illikkambath

പലരും കരുതുന്നത് പോലെ ഒരിക്കലും ചെറിയ കാര്യമല്ല ജ്യോതിഷം. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റെയും പിറവിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പറയപ്പെടുന്നു. ഇതെല്ലാം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗണിക്കാറുള്ളത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ മാറുന്നു.

ജ്യോതിഷം പറയുന്നത് അനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളുണ്ടെന്നും കണക്കാക്കുന്നു.

ravi yogam

കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇതിനെല്ലാം ഓരോ കർമ്മങ്ങളും ചുമതലകളും നൽകിയിട്ടുണ്ട് എന്നതാണ്.

അത്തരത്തിൽ ഒരുപാട് സവിശേഷതകൾ ഉള്ള ജ്യോതിഷത്തിൽ ചില രാജയോഗങ്ങളും വന്നുചേരുക പതിവാണ്. രാജയോഗങ്ങൾ എന്നാൽ ചിലരുടെ രാശിപ്രകാരം ഗ്രഹങ്ങൾ മാറുന്നത് മൂലം ഉണ്ടാവുന്ന ചില മാറ്റങ്ങളാണ്. ഇന്നലെയാണ് സവിശേഷമായ രവിയോഗം ഉണ്ടായിരിക്കുന്നത്. സൂര്യന്റെ സ്ഥാനം മൂലം വന്നെത്തുന്ന ഈ യോഗം ചില രാശിക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ള ഒന്നാണ്. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ നേട്ടങ്ങൾ എന്നറിയാം.

മേടം

ഈ രാശിക്കാർക്ക് രവി യോഗം ആത്മവിശ്വാസവും തീരുമാനമെടുക്കാനുള്ള കഴിവും വർധിപ്പിക്കാൻ സഹായിക്കും. ഇക്കൂട്ടർക്ക് ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കാനും അവസരമുണ്ടാകാം. ബിസിനസ് രംഗത്തുള്ളവർക്ക് പുതിയ ഇടപാടുകളും സാമ്പത്തിക നേട്ടങ്ങളും വരും. വെല്ലുവിളിയേറിയ സാഹചര്യങ്ങളിൽ വിജയം നേടാനും സാധ്യതയുണ്ട്. സാമ്പത്തികമായി ഉന്നതിയിൽ എത്തും.

ചിങ്ങം

സൂര്യന്റെ സ്വന്തം രാശിയായ ചിങ്ങത്തിന് രവി യോഗം പ്രത്യേകമായി അനുകൂലമായേക്കാം. കരിയറിൽ പുരോഗതി, സ്ഥാനക്കയറ്റം, അംഗീകാരം എന്നിവയ്ക്ക് സാധ്യത അധികമാണ്. നേതൃത്വപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരങ്ങൾ ലഭിക്കുമെന്നതാണ് മറ്റൊരു കാര്യം. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ പദ്ധതികളും പങ്കാളിത്തങ്ങളും ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതിയിലും മെച്ചപ്പെടൽ ഉണ്ടാവും.

തുലാം

ഈ രാശിക്കാർക്ക് രവി യോഗം തൊഴിൽപരമായ നേട്ടങ്ങൾ നൽകാം. ഏറെക്കാലമായി കാത്തിരുന്ന അവസരങ്ങൾ ലഭിക്കാനും ജോലിയിൽ മാറ്റങ്ങൾ വരുത്താനും സാധിച്ചേക്കാം. മേലുദ്യോഗസ്ഥരിൽ നിന്ന് അംഗീകാരം ലഭിക്കാനുള്ള സാധ്യത അധികമാണ്. ബിസിനസിൽ വളർച്ച ഉണ്ടാവും. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും. ലോൺ ഒന്നും കൂടാതെ പുതിയ കാർ വാങ്ങാൻ വഴി തെളിയും.

ധനു

ഈ രാശിക്കാർക്ക് രവി യോഗം ഭാഗ്യവും സാമ്പത്തിക പുരോഗതിയും നൽകുന്ന കാലമായി മാറാം. പുതിയ പദ്ധതികൾ ആരംഭിക്കാനും ദീർഘകാല ലക്ഷ്യങ്ങളിലേക്ക് മുന്നേറാനും സാധിക്കും. ഉയർന്ന വിദ്യാഭ്യാസം, വിദേശ അവസരങ്ങൾ, യാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട് അനുകൂല വാർത്തകൾ ലഭിച്ചേക്കാം. ജോലിയിൽ ആത്മവിശ്വാസത്തോടെ തീരുമാനങ്ങൾ എടുക്കുന്നത് കൂടുതൽ നേട്ടങ്ങൾ നൽകും, ശമ്പള വർധനവ് ഉണ്ടാവും.



Source link

Leave a Reply

Your email address will not be published. Required fields are marked *