Headlines

ഹാഷ്മിക്ക് സാബു ജേക്കബ് എത്ര തന്നു?അതൊക്കെ എന്തിന് കട്ട് ചെയ്തു’;കലി അടങ്ങാതെ അഖിൽ മാരാർ|Akhil Marar Hashmi’ “How much did Sabu Jacob give Hashmi? Why did you cut all that out?”


Kerala

oi-Rakhi

24 ന്യൂസ് ചാനലിലെ ജനകീയ കോടതി പരിപാടിക്കെതിരെ വീണ്ടും അഖിൽ മാരാർ. താൻ പറഞ്ഞ പല കാര്യങ്ങളും ഉൾപ്പെടുത്താതെയാണ് ചാനൽ ആ പരിപാടി പങ്കുവെച്ചിരിക്കുന്നതെന്ന് അഖിൽ ആരോപിച്ചു. തന്നെ ബിജെപിയുടെ വക്താവാക്കാനാണ് പരിപാടിയുടെ അവതാരകനായ ഹാഷ്മി ശ്രമിച്ചതെന്നും അഖിൽ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

‘ജനകീയ കോടതിയുടെ കട്ട്‌ വേർഷൻ നിങ്ങൾ കണ്ടു ആസ്വദിച്ചു എന്നറിയുമ്പോൾ സന്തോഷം. ചർച്ച എഡിറ്റും കട്ടും ഇല്ലാതെ ലൈവ് ആയി നടത്താൻ കേരളത്തിലെ മുഖ്യ ധാര മാധ്യമങ്ങളിലെ ആര് തയ്യറായാലും ഒരു ഭാഗത്തു ഞാൻ വരാൻ തയ്യാറാണ്.

ഇനി ചർച്ചയിലെ ചില ചോദ്യങ്ങൾ എന്റെ സംശയങ്ങൾ. 1. NDA മുന്നണിയിൽ നിന്ന് മാറി വന്ന ഒരുവനെ അല്ലെങ്കിൽ NDA മുന്നണിയിലെ ഒരു പാർട്ടി നേതാവിന്റെ സാമ്പത്തിക താല്പര്യങ്ങളെ തുറന്ന് പറഞ് പുറത്ത് വന്ന എനിക്കെതിരെ സംസാരിക്കാൻ എന്തിനാണ് ഒരു കൊണ്ഗ്രെസ്സ് വക്താവിനെ വിളിച്ചത്..
സാബു ജേക്കബ് കള്ളൻ ആണെന്നും നരേന്ദ്ര മോദിയെ തെറി വിളിച്ചു നടന്നിട്ട് ED യെ പേടിച്ചു ബിജെപിയുടെ കൂടെ പോയതാണെന്നും പറയുന്ന കോൺഗ്രസിന്റെ ജിന്റോ എന്തിനാണ് സാബു ജേക്കബിനെതിരെ പറഞ്ഞ എനിക്കെതിരെ ചർച്ചയിൽ വന്നത്..?

2.ഞാൻ ബിജെപിയിൽ അല്ല ചേർന്നത് 20/20 യിലാണ് എന്നും എനിക്കൊരിക്കലും ബിജെപിയുടെ വർഗീയതയെ അനുകൂലിക്കാൻ കഴിയില്ല എന്നും എന്നാൽ വികസനത്തിന്‌ ഒപ്പം നിക്കാം എന്ന കാഴ്ചപ്പാടിലും ആണ് NDA യിൽ പോയത്.. ഇപ്പോൾ ആ ബന്ധവും ഉപേക്ഷിക്കുന്നു… ദയവ് ചെയ്ത് എന്നെ കൊണ്ട് ബിജെപിയെ ന്യായീകരിപ്പിക്കരുത് ഞാൻ അവരുടെ വക്താവ് അല്ല എന്ന് പറഞ്ഞിട്ടും ഹാശ്മി
എന്തിനാണ് എന്നെ ബിജെപികാരനായി ചിത്രീകരിക്കാൻ ശ്രമിച്ചത്..?

3. രാഷ്ട്രീയമായി മുന്നോട്ട് പോകാൻ 20/20യ്ക്ക് താല്പര്യമില്ല എന്നതാണ് അവരിൽ നിന്നും അകന്ന് പോകാനുള്ള കാരണം എന്ന് ഞാൻ പറഞ്ഞിട്ടും ബൈക്ക് വിറ്റത് പച്ച കള്ളം എന്ന് പറഞ്ഞു അലറിയതും, സാബു സാർ, സാബു സാർ എന്ന് പറഞ് പുള്ളിയെ ന്യായീകരിക്കാൻ നിന്നതും എന്തിനാണ്..?

4.സവർക്കറോ, ഗാന്ധിയോ, കോൺഗ്രസോ ആയിരുന്നോ നിലപാട് വിഷയത്തിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ.. 4 വർഷം മുൻപ് എന്റെ ഭാര്യ സന്തോഷത്തോടെ പറഞ്ഞ കാര്യങ്ങൾ വരെ കട്ട്‌ ചെയ്തു കൊണ്ട് വന്ന ഹാശ്മി എന്താണ് പ്ലാൻ ചെയ്തിരുന്നത്..?

5.കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങൾ ഉൾപ്പെടെ ബിജെപിക്കാർ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത മണ്ഡലങ്ങളിൽ നിർത്താൻ സ്ഥാനാർഥി പോലും ഇല്ലാത്ത ഒരു പാർട്ടിക്ക് 19 സീറ്റ് നൽകിയത് എന്തിനാണ് എന്നും അതിന്റെ പേരിൽ സാബു ജെക്കബിന് ബിജെപി നൽകിയ തുകയും പാർട്ടിയിൽ അന്വോഷിക്കണം എന്ന് ഞാൻ പറഞ്ഞിട്ട് അപ്പാടെ അത് കട്ട്‌ ചെയ്ത് കളഞ്ഞത് എന്തിനാണ് ഹാശ്മി..?

6.ഷോയുടെ ഇൻട്രോ ഷൂട്ടിൽ പറഞ്ഞത് തെറ്റിയപ്പോൾ വീണ്ടും ഷൂട്ട് ചെയ്യാൻ ഹാശ്മി പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. എന്തിനാ ഹാശ്മി പറഞ്ഞത് മാറ്റി പറയുന്നത്.. അപ്പോൾ തെറ്റി പോയി എന്ന് ഹാശ്മി പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു തെറ്റി പോയെന്ന് തോന്നിയാൽ തിരുത്തണം.. അതാണ് മാന്യത..

hashmi-

7. മാപ്പ് രണ്ട് വിധം ഉണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ ഹാശ്മി കളിയാക്കി ചിരിച്ചു..
ഉണ്ട് ഹാശ്മി നമുക്ക് ഒരു തെറ്റ് പറ്റിയാൽ അതിലൂടെ ആർക്കെങ്കിലും വേദന ഉണ്ടായാൽ മാപ്പ് പറയാം.. ആ മാപ്പിലൂടെ നമ്മുടെ മഹത്വം ഉയരും..
ആ മാപ്പ് അല്ല സവർക്കർ പറഞ്ഞത് എന്ന് ഹാശ്മി പറഞ്ഞാൽ ഞാൻ പറയും അതാണ് മാപ്പ് രണ്ട് വിധം ഉണ്ടെന്ന് ഞാൻ പറഞ്ഞത്..

8.ഒരാൾ നമ്മളോട് സ്നേഹത്തോടെ പെരുമാറുമ്പോൾ അയാളോടുള്ള നമ്മളുടെ അഭിപ്രായവും അതെ വ്യക്തി നമ്മളെ ചതിക്കുമ്പോൾ ഉള്ള നമ്മുടെ അഭിപ്രായവും ഒന്നാണോ എന്ന് പറഞ്ഞതിനെ ഹാശ്മി പരിഹസിച്ചു തള്ളുന്നത് ആരെ സംരക്ഷിക്കാൻ ആണ്..

9.മയക്കു മരുന്നും, പെണ്ണ് പിടിയുമായി നടക്കുന്ന കൊച്ചിയിലെ ഒരാളെ വിളിച്ചു കൊണ്ട് വന്ന് വെളുപ്പിച്ചു കൊടുത്ത ഹാഷ്മിക്ക് സാബു ജേക്കബ് എത്ര തന്നു എന്നതാണ് എന്റെ ചോദ്യം.

10. തിരഞ്ഞെടുപ്പിനു എനിക്ക് അക്കൗണ്ടിൽ ഇട്ട് തന്ന അഞ്ചു ലക്ഷം ഹാഷമിക്ക് കിട്ടിയ സോഴ്സ് എനിക്ക് ഊഹിക്കാം.. തിരഞ്ഞെടുപ്പിൽ കണക്ക് കാണിക്കാൻ സ്ഥാനാർഥി പുതിയ അക്കൗണ്ട് എടുക്കണം. ആ അക്കൗണ്ടിൽ നിന്ന് ചിലവഴിക്കുന്ന ഓരോ തുകയും ബില്ലോട് കൂടിയ കണക്ക് കാണിക്കണം എന്നിരിക്കെ ആ ചോദ്യം കൊണ്ട് ഹാശ്മി എന്താണ് ഉദ്ദേശിച്ചത്’.



Source link

Leave a Reply

Your email address will not be published. Required fields are marked *