സ്വർണം 1.14 ലക്ഷത്തിൽ നിന്നും 2 ലക്ഷമാകില്ല; പ്രവചനം തിരുത്തി വെൽ ഫാർഗോ..ഇപ്പോൾ സ്വർണം വാങ്ങണോ?|Gold won’t surge To 2 lakh from 1.14 lakh; forecasts revised… Should you buy gold now?
Kerala oi-Rakhi Published: Wednesday, August 19, 2026, 7:17 [IST] പശ്ചിമേഷ്യൻ സംഘർഷവും പണപ്പെരുപ്പ ആശങ്കകളും സ്വർണ വിലയെ കൂപ്പുകുത്തിക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ് ആഭരണപ്രേമികളെ ഞെട്ടിച്ച് കൊണ്ട് വില കുതിച്ച് കയറിയത്. ഓഗസ്റ്റ് ഒന്നോടെ അപ്രതീക്ഷിതമായി വില കുതിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഓഗസ്റ്റ് ആദ്യ ആഴ്ച തന്നെ സ്വർണവിലയിൽ 7 ശതമാനത്തിൻ്റെ വർധനവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിൽ വില ഉയർന്നതോടെ കേരളത്തിലും സ്വർണ വില ഉയർന്നു. രണ്ടാഴ്ചക്കിടെ 9000ത്തോളം രൂപയാണ് പവന് കുതിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്…