Headlines

‘ഇപ്പോൾ അവിടേക്ക് വരാൻ പറ്റില്ല, പക്ഷേ ഒരു ദിവസം നിനക്ക് എല്ലാം മനസ്സിലാകും’, കിച്ചു സുധിയുടെ കുറിപ്പ് വൈറൽ| Renu Sudhi-Kichu Clash: ‘I can’t come there now, but one day you will understand everything,’ Kichu Sudhi’s note goes viral.


Movie News

oi-Sajitha Gopie

ബിഗ് ബോസ് താരവും നടിയുമായ രേണു സുധിയുടെ മകന്‍ ഋതുലിന് പിറന്നാള്‍ ആശംസിച്ച് കൊണ്ട് കൊല്ലം സുധിയുടെ മൂത്ത മകന്‍ രാഹുല്‍ രാജ് എന്ന കിച്ചു പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. രേണു സുധിയും കിച്ചുവും തമ്മിലുളള ബന്ധം വഷളായ സാഹചര്യത്തില്‍ കൂടിയാണ് പോസ്റ്റിലെ വാചകങ്ങള്‍ ശ്രദ്ധേയമാകുന്നത്.

ഇപ്പോള്‍ റിഥപ്പന് കാര്യങ്ങളൊന്നും മനസ്സിലാകില്ലെങ്കിലും ഒരുനാള്‍ അതൊക്കെ മനസ്സിലാകുമെന്ന് കിച്ചു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. എന്തൊക്കെ സംഭവിച്ചാലും അനിയനൊപ്പം താന്‍ എക്കാലവും ഉണ്ടാകും എന്നും കിച്ചു കുറിക്കുന്നു.

പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട അനിയാ. ഇപ്പോള്‍ എനിക്ക് നിന്റെ അടുത്തേക്ക് വരാന്‍ പറ്റിയ ഒരു സാഹചര്യം ഇല്ല. പക്ഷേ ഒരു കാര്യം മാത്രം പറയാം, എന്തൊക്കെ സംഭവിച്ചാലും നിനക്കൊപ്പം ഞാന്‍ എപ്പോഴും ഉണ്ടാകും. ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങള്‍ ചിലപ്പോള്‍ നിനക്ക് മനസ്സിലാകുന്നുണ്ടാകില്ല. പക്ഷേ ഒരുദിവസം നിനക്ക് എല്ലാം മനസ്സിലാകും. അതുവരേയ്ക്കും ഒരു കാര്യം മാത്രം മനസ്സിലാക്കുക, നീ എനിക്ക് അത്രയേറെ വലുതാണ്.

Renu Sudhi

നമ്മള്‍ എത്ര അകലെ ആണെന്നതോ നമുക്ക് ഇടയില്‍ എന്ത് സംഭവിക്കുന്നു എന്നതോ വിഷയമല്ല. എന്റെ ഹൃദയത്തില്‍ നിനക്ക് എന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ടാകും. പിറന്നാള്‍ ആശംസകള്‍ റിഥപ്പാ എന്നാണ് കിച്ചു സുധി കുറിച്ചിരിക്കുന്നത്. റിഥപ്പന് ഒപ്പമുളള ഫോട്ടോയും കിച്ചു പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൊല്ലം സുധിയുടെ മരണശേഷം ലഭിച്ച വീട്ടിലാണ് രേണു സുധിയും കുടുബവുമാണ് താമസിക്കുന്നത്. കൊല്ലം സുധിയുടെ കുടുംബത്തിനൊപ്പമാണ് കിച്ചുവിന്റെ താമസം. ബിഗ് ബോസിന് ശേഷം രേണു സുധി ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചതോടെയാണ് ഇരുവരും തമ്മിലുളള ബന്ധം വഷളാകുന്നത്. രേണു സുധി അസുഖബാധിതയായിട്ട് പോലും കിച്ചു കാണാന്‍ പോയിരുന്നില്ല. സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയതാണ് അകല്‍ച്ചയ്ക്ക് കാരണമെന്ന് കിച്ചു തന്നെ തുറന്ന് പറഞ്ഞിരുന്നു.

അതിന് പിന്നാലെ കിച്ചുവിന് എതിരെ വിമര്‍ശനവുമായി രേണുവും രംഗത്ത് വന്നു. റിതുല്‍ ദാസ് ആണ് തന്റെ മകനെന്നും കിച്ചുവിനെ ഏഴ് വര്‍ഷം പൊന്ന് പോലെ നോക്കിയത് മറന്നിട്ടാണ് ഇപ്പോള്‍ ഇങ്ങനെ പെരുമാറുന്നത് എന്നും രേണു തുറന്നടിച്ചു.തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ടെന്നും തനിക്ക് എതിരെ ഓരോ വ്‌ളോഗര്‍മാര്‍ക്ക് വിവരങ്ങള്‍ കിച്ചു കൊടുക്കുന്നുണ്ടെന്നും രേണു ആരോപിക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *