സ്വര്‍ണവില 35000 രൂപയെങ്കിലും ഇനിയും കൂടും, വെള്ളിവില ഇരട്ടിക്കും; സാധ്യതകള്‍ ഇങ്ങനെ | Gold Rate Prediction: Gold Price May Surge 35000 Per Pavan, Silver Prices Likely To Double, Details Inside
India oi-Jithin TP Published: Sunday, August 23, 2026, 9:44 [IST] ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കും ആഗോള സാമ്പത്തിക-ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കുമിടയില്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ വീണ്ടും വലിയ വര്‍ധനവുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. വരും മാസങ്ങളില്‍ സ്വര്‍ണത്തിന് മാത്രമല്ല, വെള്ളി വിലയിലും കാര്യമായ മുന്നേറ്റം ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍ പറഞ്ഞു. സ്വര്‍ണവില കുറയുന്നത് കാത്തിരിക്കുന്നതിന് പകരം, വിലയിലുണ്ടാകുന്ന ഓരോ ശ്രദ്ധേയമായ കുറവും വാങ്ങാനുള്ള അവസരമായി നിക്ഷേപകര്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും നല്ലത്. സ്വര്‍ണവില 5.13 ശതമാനം വര്‍ധിച്ച് 10 ഗ്രാമിന് 1,62,438 രൂപ…