ബിജെപിക്കെതിരെ ഡിഎംകെയും ടിവികെയും ഒന്നിക്കുമോ? വിസികെയുടെ ആദ്യശ്രമം പാളി | INDIA Alliance: Will DMK And TVK Joins Hands Together Against BJP? VCK’s First Attempt Failed
India oi-Jithin TP Published: Sunday, July 12, 2026, 22:04 [IST] ദേശീയതലത്തില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ടിവികെയെ കൊണ്ടുവരാന്‍ മുന്‍ സഖ്യകക്ഷിയായ വിസികെ നടത്തിയ മധ്യസ്ഥശ്രമം തള്ളി ഡിഎംകെ. സംസ്ഥാനത്ത് കോണ്‍ഗ്രസിനെതിരെ ഡിഎംകെ നിശിതമായി വിമര്‍ശിക്കുമ്പോഴും ദേശീയതലത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിനൊപ്പമാണ് ഡിഎംകെ. എന്നാല്‍ ടിവികെയോട് ഈ നിലപാട് പിന്തുടരാന്‍ തയ്യാറല്ല എന്നാണ് ഡിഎംകെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആദ്യം ദേശീയതലത്തില്‍ ടിവികെയുടെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കണം…