Headlines

“10 സ്ത്രീകളുമായി ബന്ധമുണ്ടെങ്കിലും ഞാൻ അദ്ദേഹത്തെ വിട്ടുപോകില്ല”; നടൻ ഗോവിന്ദയുടെ ഭാര്യ|Actor Govinda’s Wife Sunita Ahuja Said Bold Statement: ‘Won’t Leave Him Even with 10 Affairs’


Movie News

oi-Aromal R

90കളിലും 2000 ത്തിന്റെ തുടക്കത്തിലും ബോളിവുഡ് സിനിമകളിൽ റൊമാൻസും തകർപ്പൻ നൃത്തച്ചുവടുകളുമായി തരംഗം സൃഷ്ടിച്ച സൂപ്പർസ്റ്റാറാണ് നടൻ ഗോവിന്ദ. സിനിമകൾക്കപ്പുറം അദ്ദേഹത്തിന്റെ വ്യക്തിജീവിതവും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോൾ ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ ഭർത്താവിനെക്കുറിച്ചും തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും നടത്തിയ ചില തുറന്നുപറച്ചിലുകളാണ് സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും വൻ ചർച്ചയായി മാറിയിരിക്കുന്നത്. തന്റെ ഭർത്താവിന് പത്ത് സ്ത്രീകളുമായി ബന്ധമുണ്ടെങ്കിൽ പോലും താൻ അദ്ദേഹത്തെ ഉപേക്ഷിച്ച് പോകില്ലെന്നാണ് സുനിത പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ പ്രശസ്തമായ ‘ലോക്കപ്പ്: സച്ച് യാ സസാ’ എന്ന റിയാലിറ്റി ഷോയിലെ ഒരു എപ്പിസോഡിലാണ് മത്സരാർത്ഥിയായ സുനിത അഹൂജ മനസ്സ് തുറന്നത്.

സിനിമാ ലോകത്തെ ദാമ്പത്യ ബന്ധങ്ങളെക്കുറിച്ചും അതിലെ വിശ്വാസ്യതയെക്കുറിച്ചും വളരെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് സുനിത പങ്കുവെച്ചത്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ഒരു നടനും പൂർണ്ണമായും കളങ്കരഹിതനാണെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് സുനിത പറയുന്നത്. കാരണം, ഒരു നടൻ തന്റെ സ്വന്തം ഭാര്യയോടൊപ്പം ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം സിനിമയിലെ നായികമാരോടൊപ്പമാണ് ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു സിനിമാ നടന്റെ ഭാര്യയായി ജീവിക്കണമെങ്കിൽ കല്ലുപോലെയുള്ള ഒരു മനസ്സ് ഉണ്ടായിരിക്കണം. എല്ലാം നമ്മൾ പങ്കാളിയെ എത്രത്തോളം സ്നേഹിക്കുന്നു എന്നതിലും അവരെ എങ്ങനെ കാണുന്നു എന്നതിലുമാണ് ഇരിക്കുന്നത്. സ്നേഹവും വിശ്വാസവും ഉണ്ടെങ്കിൽ എന്തും നേരിടാൻ സാധിക്കുമെന്നും അവർ വ്യക്തമാക്കുന്നു.

sunita-ahuja-60371783858308 jpg

തനിക്ക് വെറും 15 വയസ്സുള്ളപ്പോഴാണ് ഗോവിന്ദയുമായി പ്രണയത്തിലാകുന്നത്. ഇപ്പോൾ തനിക്ക് 56 വയസ്സായി. അന്ന് തുടങ്ങിയ പ്രണയവും സ്നേഹവും ഇന്നും ഒട്ടും കുറയാതെ തന്റെ മനസ്സിലുണ്ട്. തന്റെ അവസാന ശ്വാസം വരെ താൻ അദ്ദേഹത്തെ സ്നേഹിക്കുമെന്നും സുനിത പറയുന്നു. വിവാഹ ജീവിതത്തിനിടയിൽ ഭർത്താവിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പല തെറ്റുകളോടും താൻ പലതവണ ക്ഷമിച്ചിട്ടുണ്ട്. സ്നേഹം യഥാർത്ഥത്തിൽ മനസ്സിൽ നിന്നാണ് വരുന്നതെങ്കിൽ പങ്കാളിയോട് ക്ഷമിക്കാനും പഴയ കാര്യങ്ങൾ മറന്ന് മുന്നോട്ട് പോകാനും ആർക്കും വളരെ എളുപ്പത്തിൽ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

തന്നെ ഒരു ഭാര്യ എന്നതിനേക്കാൾ ഉപരി ഒരു കുട്ടിയായിട്ടാണ് ഗോവിന്ദ കാണുന്നത്. “അവൾ എന്റെ ഭാര്യയല്ല, ഒരു കുട്ടിയാണ്” എന്ന് അദ്ദേഹം പലപ്പോഴും മറ്റുള്ളവരോട് പറയാറുണ്ടെന്നും അവർ പറഞ്ഞു. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും സുനിത തന്റെ ഈ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തത്. ഭർത്താവിനോടുള്ള അന്ധമായ സ്നേഹമാണോ അതോ സിനിമാ ലോകത്തെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുള്ളതാണോ സുനിതയുടെ ഈ വാക്കുകൾ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *