Kerala
oi-Ashif N
കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനും കെഎസ്യുവും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചോ? കെഎസ്യു അധ്യക്ഷന്‍ അലോഷ്യസ് സേവിയറും വിഡി സതീശനും ഒരേ പരിപാടിയില്‍ ഇന്ന് തേവര കോളജില്‍ പങ്കെടുത്തു. അലോഷ്യസ് സേവിയറിന് മുന്നിലൂടെ മുഖ്യമന്ത്രി നടന്നു പോയെങ്കിലും അദ്ദേഹത്തെ നോക്കിയില്ല. മറ്റുള്ളഴരോട് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി കടന്നുപോയി.
മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ താന്‍ ചിരിച്ചു എന്ന് അലോഷ്യസ് സേവിയര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മുതിര്‍ന്ന വ്യക്തികളെ കണ്ടാല്‍ ചിരിക്കുക എന്നതാണ് താന്‍ പഠിച്ച രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. ഈ മര്യാദ മുഖ്യമന്ത്രി കാണിച്ചില്ലല്ലോ എന്ന ചോദ്യത്തിന്, വിഡി സതീശനെ മര്യാദ പഠിപ്പിക്കാന്‍ താന്‍ അത്രയും വലിയ ആളല്ലെന്നും അലോഷ്യസ് സേവിയര്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷം എല്‍ഡിഎഫ് ഭരണത്തില്‍ തെരുവില്‍ പോരാടിയവരാണ് കെഎസ്യു. തങ്ങള്‍ കൂടി നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് യുഡിഎഫ് സര്‍ക്കാര്‍. ഗവ. പ്ലീഡര്‍ നിയമനങ്ങളില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി എന്നാണ് കരുതുന്നത്. തെറ്റ് കണ്ടപ്പോള്‍ ചൂണ്ടിക്കാട്ടി. അത് തുടരും. മുഖ്യമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ സാധിച്ചില്ല. ഇനിയും കാണാന്‍ ശ്രമിക്കും. എന്റെ കൂടി നേതാവാണ് വിഡി സതീശന് എന്നും അലോഷ്യസ് സേവിയര്‍ പറഞ്ഞു.