Headlines

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയില്‍ പ്ലേസ്‌മെന്റോടെ സൈബര്‍ സെക്യൂരിറ്റിയില്‍ പിജി ഡിപ്ലോമ; അപേക്ഷ ക്ഷണിച്ചു | Applications invited for a PG Diploma in Cyber Security with placement at Digital University Kerala


Jobs

oi-Jithin TP

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ സൈബര്‍ സെക്യൂരിറ്റി (PGDCS) കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഡിജിറ്റല്‍ രംഗത്തെ നിലവിലെ ആവശ്യകതകള്‍ക്ക് അനുസരിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ കോഴ്‌സ്, സൈബര്‍ സുരക്ഷാ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ ലക്ഷ്യമിട്ട് വിദ്യാര്‍ത്ഥികളെ പ്രായോഗിക പരിശീലനത്തിലൂടെ സജ്ജരാക്കുന്നതാണ്.

പ്രോജക്ട് അധിഷ്ഠിത പഠനം, വ്യവസായ നിലവാരമുള്ള പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് പിന്തുണ എന്നിവയാണ് കോഴ്‌സിന്റെ പ്രധാന സവിശേഷതകള്‍. സൈബര്‍ സെക്യൂരിറ്റി രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സിലബസ്, യഥാര്‍ത്ഥ പ്രോജക്ടുകളിലൂടെ പ്രായോഗിക പരിശീലനം, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയുടെ പി.ജി. ഡിപ്ലോമയ്‌ക്കൊപ്പം EC-Council അല്ലെങ്കില്‍ CompTIA യുടെ ഇന്‍ഡസ്ട്രി അംഗീകൃത സര്‍ട്ടിഫിക്കേഷന്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

Digital University Kerala

കൂടാതെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് സഹായവും ലഭിക്കും. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകാലശാലയില്‍ നിന്ന് ലഭിച്ചിട്ടുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലാസ് റൂം പരിശീലനം, ലാബ് സെഷനുകള്‍, പ്രോജക്ട് അധിഷ്ഠിത പഠനം എന്നിവയിലൂടെയായിരിക്കും കോഴ്‌സ് പൂര്‍ത്തീകരിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും https://duk.ac.in/post-graduate-diploma-in-cyber-security/ എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുകയോ 7025925225, 9400052523 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.



Source link

Leave a Reply

Your email address will not be published. Required fields are marked *