ബെംഗളൂരു-മൈസൂരു ദേശീയപാതയിലെ ടോള്‍ വീണ്ടും വര്‍ധിപ്പിച്ചു; മൂന്ന് മാസത്തിനിടെ രണ്ടാം തവണ! | Bengaluru-Mysuru Highway Toll Hiked Again, Second Time Within Three Months, Passengers Protest
India oi-Jithin TP Published: Wednesday, July 22, 2026, 8:00 [IST] ബെംഗളൂരു-മൈസൂരു ദേശീയപാതയിലെ ടോള്‍ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ബെംഗളൂരു-മൈസൂരു ആക്‌സസ്-കണ്‍ട്രോള്‍ഡ് ഹൈവേയിലെ കനിമിനികെ, ശേഷഗിരിഹള്ളി ടോള്‍ പ്ലാസകളില്‍ ആണ് ടോള്‍നിരക്ക് മൂന്ന് മാസത്തിന് ശേഷം വീണ്ടും വര്‍ധിപ്പിച്ചത്. നാഷണല്‍ ഹൈവേ അതോറിറ്റിയുടേതാണ് നടപടി. ജൂലൈ 21-ന് അര്‍ദ്ധരാത്രി മുതല്‍ പരിഷ്‌കരിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ദി ഹിന്ദുവാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 2026 ഏപ്രില്‍ 1-ന് ബെംഗളൂരു-മൈസൂരു ഹൈവേയിലെ ടോള്‍…