ബെംഗളുരുവിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; കെഎസ്ആർ, യശ്വന്ത്പൂർ സ്‌റ്റേഷനുകളിൽ ഇനി കാത്തിരിപ്പ് കുറയും | Relief For Train Passengers In Bengaluru; Waiting Times At KSR And Yesvantpur Stations To Decrease
India oi-Nidhin Illikkambath Published: Sunday, August 9, 2026, 8:54 [IST] ബെംഗളൂരു: നഗരത്തിലെ പ്രധാന റെയിൽവേ സ്‌റ്റേഷനുകളിൽ യാത്ര ചെയ്യുന്നവർക്ക് അറിയാം കാലങ്ങളായി അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ. ശേഷാദ്രിപുരം, കെങ്കേരി, നയണ്ടഹള്ളി തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയ ശേഷം ട്രെയിനുകൾ പലപ്പോഴും വളരെ പതുക്കെ നീങ്ങുകയോ പെട്ടെന്ന് നിർത്തിയിടുകയോ ചെയ്യുന്നത് പതിവാണ്. പ്രത്യേകിച്ച് യശ്വന്ത്പുരിലേക്കുള്ള ട്രെയിനുകൾക്കും ഇത്തരത്തിലുള്ള അനിശ്ചിതമായ കാത്തിരിപ്പ് നേരിടേണ്ടിവരുന്ന സാഹചര്യമാണ് നിലവിൽ. എന്നാൽ അതിനെല്ലാം മാറ്റം വരികയാണ്. ഏറെനാളത്തെ ആസൂത്രണത്തിനും അനുമതികൾക്കും ശേഷം…