Headlines

കേരളത്തിലെ ദേശീയപാതാ നിര്‍മാണം ഈ വര്‍ഷവും പൂര്‍ത്തിയാകില്ല; 2028 ല്‍ മേയ് വരെ കാത്തിരിക്കണമെന്ന് കേന്ദ്രം | Kerala Road: National Highway 66 In Kerala Works On Track for 2028 Completion, Check Full Details Inside

Kerala oi-Jithin TP Published: Sunday, August 9, 2026, 11:47 [IST] കേരളത്തിലെ ദേശീയപാത നിര്‍മാണം 2028 ഓടെ പൂര്‍ത്തിയാകും എന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. തീരപ്രദേശത്തുകൂടി കടന്നുപോകുന്നതും കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയെയും തമിഴ്നാട് അതിര്‍ത്തിയിലെ കാരോടിനെയും സംസ്ഥാനവുമായി ബന്ധിപ്പിക്കുന്നതുമായ ദേശീയപാത 66-ന്റെ 645 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളാ ഭാഗത്തിന്റെ നിര്‍മ്മാണം 2028 മെയ് മാസത്തിലായിരിക്കും പൂര്‍ത്തിയാകുക എന്ന് ഗഡ്കരി വ്യക്തമാക്കി. ലോക്സഭയില്‍ വടകര എംപി ഷാഫി പറമ്പില്‍, ആലപ്പുഴ എംപി കെസി…

Read Full News

യുഎഇ നിവാസികർ അറിയാൻ; നബി ദിനത്തിന് പൊതു അവധി പ്രഖ്യാപിച്ചു, തുടർച്ചയായി 3 ദിവസം വീട്ടിലിരിക്കാം! | Attention UAE Residents; A Public Holiday Has Been Announced For The Prophet’s Birthday On August 28

Gulf oi-Nidhin Illikkambath Published: Sunday, August 9, 2026, 12:10 [IST] ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. ഓഗസ്‌റ്റ് 28 വെള്ളിയാഴ്‌ച യുഎഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഔദ്യോഗിക പൊതുഅവധി ലഭിക്കും. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും അവധിക്ക് അർഹരായ ജീവനക്കാർക്ക് ഈ ദിവസം ജോലിയിൽ നിന്ന് അവധി ലഭിക്കും. പ്രവാചകന്റെ ജന്മദിനം ആചരിക്കുന്നതിനായാണ്…

Read Full News

എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചു? പരിശോധനാഫലം പോസിറ്റീവ് | Air India Pilot Likely Failed Dope Test After Turbulence-Hit Flight Says Repor, Check Details Inside

India oi-Jithin TP Published: Sunday, August 9, 2026, 12:36 [IST] എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. യാത്രയ്ക്ക് ശേഷമുള്ള ലഹരി പരിശോധനയില്‍ (ഡോപ് ടെസ്റ്റ്) പൈലറ്റിന്റെ ശരീരത്തില്‍ സൈക്കോആക്റ്റീവ് പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗസ്റ്റ് 4-ന് ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴില്‍ പെട്ടത്. ലാന്‍ഡിംഗിന് തൊട്ട് മുന്‍പായിരുന്നു ഇത്. പറക്കുന്നതിനിടെ ഏകദേശം 300 അടിയോളം താഴേക്ക് വിമാനം അന്തരീക്ഷത്തില്‍ വീഴുകയായിരുന്നു. ഈ…

Read Full News

സ്വര്‍ണം 71500 രൂപയ്ക്ക് ഒരു പവന്‍ വാങ്ങാം; 40000 രൂപ ലാഭിക്കാം, പണം ചെലവഴിക്കും മുമ്പ് ശ്രദ്ധിക്കൂ | Gold One Pavan Rate Rs 71480 For 14 Carat; If Buy This Consumer Get Rs 40000 Profit Than 22 Carat

Kerala oi-Ashif N Published: Sunday, August 9, 2026, 13:20 [IST] കൊച്ചി: സ്വര്‍ണം ഉപയോഗിക്കാത്ത ആഘോഷങ്ങള്‍ മലയാളിക്കില്ല. വില കൂടി എന്നതു കൊണ്ട് സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് ആരും പിന്നാക്കം പോയിട്ടില്ല എന്ന് ജ്വല്ലറി മേഖലയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ വാങ്ങുന്ന അളവില്‍ മാറ്റം വന്നിട്ടുണ്ട്. വാങ്ങുന്ന രീതിയിലും മാറ്റം വന്നു. പഴയ സ്വര്‍ണം മാറ്റി വാങ്ങുകയാണ് ചിലര്‍. മുമ്പ് പവന്‍ കണക്കില്‍ വാങ്ങിയവര്‍ ഇപ്പോള്‍ ഗ്രാം കണക്കാക്കിയാണ് ആഭരണം വാങ്ങുന്നത്. വില…

Read Full News

സ്വര്‍ണവില കുത്തനെ കൂടാന്‍ പോകുന്നു, ഇനി താഴേക്കില്ല; പണി പറ്റിച്ചത് യുഎസ് ഫെഡറല്‍ റിസര്‍വ് | Gold Rate Prediction: Cooling US Fed Rate Hike Expectations Boost Gold Price Surge, Details Inside

India oi-Jithin TP Published: Sunday, August 9, 2026, 14:00 [IST] സ്വര്‍ണവില കിതപ്പ് അവസാനിപ്പിച്ച് കുതിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സ്‌പോട്ട് ഗോള്‍ഡ് വില 4,350 ഡോളര്‍ എന്ന നിലവാരം മറികടന്ന് 4,400 ഡോളറിലേക്ക് നീങ്ങുകയാണ്. ജൂണ്‍ 17-ന് ശേഷം ഇതാദ്യമായാണ് സ്വര്‍ണവില ഈ നിലവാരത്തിലേക്ക് തിരിച്ചെത്തുന്നത്. സ്വര്‍ണവിലയിലെ ഈ വര്‍ധനവിന് നേരിട്ട് കാരണമായത് യുഎസ് ജൂലൈ മാസത്തെ ‘നോണ്‍-ഫാം പേറോള്‍’ കണക്കുകളിലെ കുറവാണ്. എന്നിരുന്നാലും, സ്വര്‍ണവിലയിലുണ്ടായ ഈ മുന്നേറ്റം ഒരു താല്‍ക്കാലിക തിരിച്ചുകയറ്റമാണോ അതോ വിപണിയിലെ…

Read Full News

മുംബൈയിലെ ട്രാഫിക് ബ്ലോക്ക് പഴങ്കഥ; വരുന്നത് നാല് പുതിയ യമണ്ടന്‍ പാലങ്ങള്‍, അടിമുടി മാറും | Mumbai Traffic Crisis: 4 New Bridges Coming Up Across Mumbai To Reduce Road Traffic, Details Inside

India oi-Jithin TP Published: Sunday, August 9, 2026, 14:37 [IST] മുംബൈ നഗരത്തിലെ ഗതാഗത കുരുക്കിന് അവസാനമാകുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളെ മികച്ച രീതിയില്‍ ബന്ധിപ്പിക്കുന്നതിനുമായി, ദാദര്‍ മുതല്‍ ഘാട്കോപ്പര്‍ വരെ നാല് പുതിയ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് മുംബൈയിലെ പഴക്കം ചെന്ന റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാന്‍ ഒരുങ്ങുകയാണ്. ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും മഹാരാഷ്ട്ര റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതികള്‍ക്ക് ഏകദേശം 1,179 കോടി രൂപയാണ്…

Read Full News

ബെംഗളൂരു നഗരത്തിൽ ലാൽബാഗിന് സമാനമായി 3 പാർക്കുകൾ കൂടി കൊണ്ടുവരും; നീക്കം തുടങ്ങി സർക്കാർ | Three More Parks Similar To Lalbagh Will Be Developed In Bengaluru; The Government Has Initiated The Move

India oi-Nidhin Illikkambath Published: Sunday, August 9, 2026, 15:24 [IST] ബെംഗളൂരു: നഗരത്തിൽ പച്ചപ്പ് നിറഞ്ഞ തുറസായ ഇടങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ലാൽബാഗ്, കബ്ബൺ പാർക്ക് എന്നിവയ്ക്ക് സമാനമായ മൂന്ന് വലിയ പാർക്കുകൾ കൂടി ബെംഗളൂരുവിൽ വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. പ്രതിരോധ വകുപ്പിന്റെയും വനം വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ ഇതിനായി ഉപയോഗിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. മുഖ്യമന്ത്രി ഡികെ ശിവകുമാറാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും നഗരവൽക്കരണം ശക്തമാകുകയാണെന്നും അദ്ദേഹം…

Read Full News

‘അര്‍ജുന്‍ ആയങ്കിയെ തൂക്കി; ടിജി മോഹന്‍ദാസിനെ തൊട്ടില്ല’, വിമര്‍ശനം, രമേശ് ചെന്നിത്തലയുടെ മറുപടി | TG Mohandas: Why Not Police Take Action Against TG Mohandas; Minister Reply Amid Arjun Ayanki Remanded

Kerala oi-Ashif N Updated: Sunday, August 9, 2026, 15:51 [IST] ആഭ്യന്തര മന്ത്രിക്കെതിരെ ഭീഷണി സന്ദേശം മുഴക്കിയ വിവിധ കേസുകളിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി അര്‍ജുന്‍ ആയങ്കിയെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത പോലീസ് എന്തുകൊണ്ട് സംഘപരിവാര്‍ നേതാവ് ടിജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യുന്നില്ല? സോഷ്യല്‍ മീഡിയയില്‍ ഈ ചോദ്യം സജീവമാണ്. ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരക്കാര്‍ക്കെതിരെ അശ്ലീല പദപ്രയോഗം നടത്തുകയും വെടിവച്ച് കൊല്ലുമെന്ന് പറയുകയും ചെയ്തതാണ് ടിജി മോഹന്‍ദാസിനെതിരായ കേസിന് കാരണം. സമ്മര്‍ദ്ദം ശക്തമാകുകയും നിരവധി…

Read Full News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തേക്കും, 7 ജില്ലകളിൽ യെല്ലോ അലർട്ട് | Change In Rain Warning For The State; Isolated Heavy Rainfall Likely, Yellow Alert Issued For 7 Districts

Kerala oi-Nidhin Illikkambath Updated: Sunday, August 9, 2026, 16:34 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ മുതല്‍ മഴ കുറയുമെന്നാണ് സൂചന. നേരത്തെ വടക്കൻ ജില്ലകളിൽ മാത്രമായിരുന്നു മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. അതാണ് പുതുക്കി ഏഴ്…

Read Full News

ഇറാന്‍ ഒരടി പിന്നോട്ടില്ല; 6 നിബന്ധന വച്ചു; അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല, കടുപ്പിച്ച് വിപ്ലവ സേനയും | Iran Says Not Talks With US; Forwarded Six Condition To End Hormuz Blockade, Details Inside

Gulf oi-Ashif N Published: Sunday, August 9, 2026, 16:58 [IST] തെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള പോര് ഉടന്‍ അവസാനിക്കില്ലെന്ന് വ്യക്തമാകുന്നു. ആറ് നിബന്ധനകളാണ് ഇറാന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. അമേരിക്ക എളുപ്പത്തില്‍ അനുവദിക്കാന്‍ സാധ്യതയില്ലാത്ത നിബന്ധനകാണിത്. അതേസമയം, അമേരിക്കയുമായി ചര്‍ച്ച നടക്കുന്നില്ലെന്നും ധാരണാപത്രം ലംഘിക്കുന്ന അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഇറാനും അമേരിക്കയും തമ്മില്‍ സമവായത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്താനും ഖത്തറും ശ്രമം നടത്തിയത്. എന്നാല്‍…

Read Full News