Headlines

‘അര്‍ജുന്‍ ആയങ്കിയെ തൂക്കി; ടിജി മോഹന്‍ദാസിനെ തൊട്ടില്ല’, വിമര്‍ശനം, രമേശ് ചെന്നിത്തലയുടെ മറുപടി | TG Mohandas: Why Not Police Take Action Against TG Mohandas; Minister Reply Amid Arjun Ayanki Remanded


Kerala

oi-Ashif N

ആഭ്യന്തര മന്ത്രിക്കെതിരെ ഭീഷണി സന്ദേശം മുഴക്കിയ വിവിധ കേസുകളിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി അര്‍ജുന്‍ ആയങ്കിയെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത പോലീസ് എന്തുകൊണ്ട് സംഘപരിവാര്‍ നേതാവ് ടിജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യുന്നില്ല? സോഷ്യല്‍ മീഡിയയില്‍ ഈ ചോദ്യം സജീവമാണ്. ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരക്കാര്‍ക്കെതിരെ അശ്ലീല പദപ്രയോഗം നടത്തുകയും വെടിവച്ച് കൊല്ലുമെന്ന് പറയുകയും ചെയ്തതാണ് ടിജി മോഹന്‍ദാസിനെതിരായ കേസിന് കാരണം.

സമ്മര്‍ദ്ദം ശക്തമാകുകയും നിരവധി പരാതികള്‍ ലഭിക്കുകയും ചെയ്തതോടെ തിരുവനന്തപുരം സൈബല്‍ സെല്‍ ടിജി മോഹന്‍ദാസിനെതിരെ 10 ദിവസം മുമ്പ് കേസെടുത്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല. അതേസമയം, അര്‍ജുന്‍ ആയങ്കിയെ സംസ്ഥാന വ്യാപകമായി വല വിരിച്ച് മണിക്കൂറുകള്‍ക്കകം പിടികൂടി ജയിലില്‍ അടച്ചു.

tg mohandan arjun ayanki

ആയങ്കിയെ പിടികൂടാന്‍ സഹായിച്ച പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍ക്ക് ഒരു ലക്ഷം രൂപയുടെ പാരിതോഷികം ഒരാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തില്‍ രമേശ് ചെന്നിത്തലയ്ക്കും പോലീസിനും സൈബര്‍ ഇടങ്ങളില്‍ കൈയ്യടി ലഭിക്കുന്ന വേളയില്‍ തന്നെയാണ് ടിജി മോഹന്‍ദാസിന്റെ കാര്യം ചൂണ്ടിക്കാട്ടി വിമര്‍ശനം ഉയരുന്നത്.

ടിജി മോഹന്‍ദാസിനെതിരെ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം നടത്തിയതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉള്‍പ്പെടുത്തുമെന്നും വൈകാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നുമാണ് സൈബര്‍ പോലീസ് നല്‍കുന്ന വിവരം. അറസ്റ്റ് ചെയ്തില്ല എന്നതാണ് വിമര്‍ശനത്തിന് ഇടയാക്കുന്ന ഒരു കാര്യം. ടിജി മോഹന്‍ദാസിന്റെ വിവാദ വീഡിയോ ഇപ്പോഴും യുട്യൂബില്‍ ലഭ്യമാണ് എന്നതാണ് മറ്റൊന്ന്. ഗുരുതരമായ ആരോപണം ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട അടിസ്ഥാന നടപടി പോലും പോലീസ് എടുത്തില്ല എന്നതിന് തെളിവാണിത് എന്നും വിമര്‍ശനമുണ്ട്.

എന്തുകൊണ്ട് മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യം രമേശ് ചെന്നിത്തലയോടും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ‘ഞാനാണോ അറസ്റ്റ് ചെയ്യേണ്ടത്, ആഭ്യന്തര മന്ത്രിക്ക് അങ്ങനെ നിര്‍ദേശം നല്‍കാന്‍ സാധിക്കുമോ’ തുടങ്ങിയ മറുചോദ്യമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. പോലീസ് കേസെടുത്തിട്ടുണ്ട്. തുടര്‍നടപടി പോലീസ് സ്വീകരിക്കും എന്നല്ലേ തനിക്ക് പറയാന്‍ പറ്റൂ എന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, അര്‍ജുന്‍ ആയങ്കിയെ കോടതിയില്‍ ഹാജരാക്കി തലശേരി കോടതിയില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എറണാകുളത്ത് എടുത്ത കേസില്‍ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോലീസ് നീക്കം തുടങ്ങി. കാപ്പ ചുമത്തുന്ന കാര്യം ആലോചിക്കുമെന്നും പോലീസ് പറയുന്നു. അര്‍ജുന്‍ ആയങ്കിയുടെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.



Source link

Leave a Reply

Your email address will not be published. Required fields are marked *