5 ലക്ഷം വരെ; ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള വിദേശ പഠന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം| how to apply for minority scholarship to study abroad | കരിയർ വാർത്ത
വിദേശ നാടുകളിലെ പഠനത്തിനായി, രാജ്യത്തെ ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ, കേരള സ്റ്റേറ്റ് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നോ വിദ്യാഭ്യാസ വായ്പയെടുത്തിട്ടുള്ളവർക്ക് ലോൺ സബ്സിഡിയായാണ്, സ്കോളർഷിപ്പ് നൽകുക. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്, കോഴ്സ് കാലയളവിൽ അഞ്ചുലക്ഷം രൂപവരെ സ്കോളർഷിപ്പിന് അർഹതയുണ്ട്.സർക്കാർ,ഇക്കാര്യത്തിനു വേണ്ടി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയ്ക്കാണ്, തെരഞ്ഞെടുപ്പ് ചുമതല. അടിസ്ഥാന യോഗ്യത വിദേശപഠനത്തിനായി വിദ്യാഭ്യാസ വായ്പ ലഭിച്ചവരായിരിക്കണം, അപേക്ഷകർ, ബി.പി.എൽ. വിദ്യാർത്ഥികൾക്ക് സ്വാഭാവികമായും മുൻഗണന ലഭിക്കും. ബി.പി.എൽ. വിദ്യാർത്ഥികരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ…