Headlines

ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥിയാണോ? മദർ തെരേസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം| how to apply for mother teresa minority scholarship | കരിയർ വാർത്ത


Last Updated:

മദർ തെരേസ സ്കോളർഷിപ്പ് കോഴ്സ് കാലാവധിയിൽ ഒറ്റത്തവണ മാത്രം ലഭിക്കുന്ന സ്കോളർഷിപ്പാണ്.

News18
News18

കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ/എയ്‌ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന മദർ തെരേസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ സ്ഥിരതാമസക്കാരായവരും, കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവരുമായ ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനവസരം. കേരളത്തിലെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളായി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള വിഭാഗങ്ങളിലുള്ളവർക്ക് ജനസംഖ്യാനുപാതത്തിലാണ് സ്കോളർഷിപ്പ് നൽകുന്നത്. 15,000/-രൂപയാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്.

മദർ തെരേസ സ്കോളർഷിപ്പ് കോഴ്സ് കാലാവധിയിൽ ഒറ്റത്തവണ മാത്രം ലഭിക്കുന്ന സ്കോളർഷിപ്പാണ്. കഴിഞ്ഞ വർഷം സ്കോളർഷിപ്പിന് അപേക്ഷിച്ച്, ആനുകൂല്യം കൈപ്പറ്റിയവർ, ഈ വർഷം അപേക്ഷിക്കേണ്ടതില്ല. ആകെയുള്ള സ്കോളർപ്പിപ്പുകളുടെ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്കോളർഷിപ്പ് നൽകുന്നതാണ്.

ആർക്കൊക്കെ അപേക്ഷിക്കാം

ഗവൺമെൻ്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ (ജനറൽ നേഴ്സിംഗ്),പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. അവർ, സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്മെന്റ് മെമ്മോ ഹാജരാക്കേണ്ടതാണ്. അപേക്ഷകർക്ക്, യോഗ്യതാ പരീക്ഷയിൽ ചുരുങ്ങിയത്, 45% മാർക്ക് ലഭിച്ചിരിക്കണം. ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ തന്നെ, 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എപിഎൽ വിഭാഗങ്ങളിൽപ്പെടുന്നവരേയും പരിഗണിക്കും.

കോഴ്സ് പഠനം ആരംഭിച്ചവർക്കും/രണ്ടാം വർഷം പഠിക്കുന്നവർക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. ന്യൂനപക്ഷ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽഅക്കൗണ്ട് ഉണ്ടായിരിക്കണം.

അപേക്ഷാക്രമം

ഓൺലൈൻ അപേക്ഷ പൂരിപ്പിച്ചതിനു ശേഷം, അപേക്ഷയുടെ പ്രിന്റൗട്ടും താഴെക്കാണുന്ന രേഖകളും സഹിതം, ജനുവരി 17നു മുൻപായി അപേക്ഷകൻ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയ്ക്കു കൈമാറണം. സ്ഥാപന മേധാവിയോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്തി നിശ്ചിത തീയതിയ്ക്കകം ഓൺലൈൻ അപ്രൂവൽ നൽകണം.

ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും

0471 2300524

0471 2300524

വിലാസം

ഡയറക്ടർ,

ന്യൂനപക്ഷക്ഷേമവകുപ്പ്,

നാലാം നില,വികാസ് ഭവൻ,

തിരുവനന്തപുരം – 33

തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)



Source link

Leave a Reply

Your email address will not be published. Required fields are marked *