ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പി ജി, പി ജി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം| how to apply for PG and PG Diploma admissions at Sree Shankaracharya Sanskrit University | കരിയർ വാർത്ത
പ്രവേശന പരീക്ഷ ഏപ്രിൽ 30ന് സർവകലാശാലയുടെ കാലടി മുഖ്യക്യാംപസിലും വിവിധ പ്രാദേശിക ക്യാംപസുകളിലും ആരംഭിക്കും. മെയ് 14ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എംഎ/എംഎസ്‌സി/എംഎസ് ഡബ്ല്യു കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കാലടി മുഖ്യക്യാമ്പസ് കൂടാതെ പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം എന്നീ പ്രാദേശിക ക്യാമ്പസുകളാണ് സർവകലാശാലയ്ക്കുള്ളത്. ഓൺ ലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 16. പി. ജി….