നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്; 22.79 ലക്ഷം വിദ്യാർത്ഥികൾ; 2 ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ | കരിയർ വാർത്ത
Last Updated:Jun 21, 2026 6:36 AM IST ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത് News18 നീറ്റ് യുജി (NEET-UG) പുനഃപരീക്ഷ ഇന്ന് നടക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ നേതൃത്വത്തിൽ രാജ്യത്തിനകത്തും പുറത്തുമായി വിപുലമായ തയ്യാറെടുപ്പുകളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. മേയ് 3-ന് നടന്ന പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് 22.79 ലക്ഷത്തിലധികം വരുന്ന ഉദ്യോഗാർത്ഥികൾ വീണ്ടും പരീക്ഷ എഴുതുന്നത്. സുതാര്യത ഉറപ്പാക്കാനും പൊതുജനവിശ്വാസം വീണ്ടെടുക്കാനുമായി ഇന്ത്യയിലെ 551…