Headlines

രണ്ടു മികച്ച നടിമാർ ഒന്നിച്ച്; ഉർവശിയും നവ്യയും വേഷമിടുന്ന ‘വിസിറ്റർ’; ഒപ്പം ധ്യാൻ ശ്രീനിവാസനും | സിനിമാ വാർത്ത


Last Updated:

സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെ.പി.സി. ലീല, കലാരഞ്ജിനി എന്നിവരും

ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ ചിത്രം
ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ ചിത്രം

ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘വിസിറ്റർ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമിക്കുന്നു. അനൂപ് ഹോർമീസും അനിൽ തമലവും സഹനിർമാതാക്കളാണ്. നീതു മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായാണ് ‘വിസിറ്റർ’ ഒരുങ്ങുന്നത്.

സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെ പി എ സി ലീല, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആദ്യമായാണ് ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നത്.

ഛായാഗ്രഹണം: എം. കെ., സംഗീതം: അരുൺ മുരളീധരൻ, എഡിറ്റിംഗ്: നിധിൻ രാജ് ആരോൾ, മേക്ക്-അപ്പ്: റോണെക്സ് സേവ്യർ, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, ശബ്ദ രൂപകൽപ്പന: ജയദേവൻ ചക്കാടത്, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുകുമാർ തെക്കേപ്പാട്ട്, ഫൈനൽ മിക്സ്: എം. ആർ രാജാകൃഷ്ണൻ, ഗാനരചന: മനു മഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ അബ്രഹാം, പി.ആർ.ഒ: എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ.

Summary: The title poster of ‘Visitor’, a new film starring Urvashi, Navya Nair, and Dhyan Sreenivasan in the lead roles, has been unveiled. The film is directed by Rahul Muralidharan and produced by Abdul Gafour under the banner of Aurica Films



Source link

Leave a Reply

Your email address will not be published. Required fields are marked *