Headlines

മൊബൈൽ ഫോണിനായി കുട്ടി അമ്മയെ ബാറ്റുകൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തി ; വൈറൽ വീഡിയോ | Buzz News


Last Updated:

ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം ദൃശ്യങ്ങൾ കണ്ടത്

News18
News18

ന്യൂഡൽഹി: മൊബൈൽ ഫോണിനായി അമ്മയുടെ തലയ്ക്ക് ബാറ്റുകൊണ്ട് അടിച്ചുവീഴ്ത്തിയ കുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുട്ടികളുടെ മൊബൈൽ ഫോൺ അമിതോപയോഗത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിതുറന്നിരിക്കുന്നത്.

നിലത്തിരുന്ന് ഫോണിൽ സംസാരിക്കുന്ന അമ്മയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. പെട്ടെന്ന് പിന്നിലൂടെ ബാറ്റ് കൈയിലേന്തി വരുന്ന മകൻ അമ്മയുടെ തലയുടെ പിൻഭാഗത്ത് ശക്തമായി അടിക്കുകയായിരുന്നു. അടിേറ്റ ഉടൻ തന്നെ അമ്മ നിലത്തേക്ക് കുഴഞ്ഞുവീണു. എന്നാൽ ഒട്ടും പരിഭ്രമമില്ലാതെ അമ്മയുടെ കൈയിലിരുന്ന ഫോൺ തട്ടിയെടുത്ത് കുട്ടി ശാന്തനായി ഇരുന്ന് ഉപയോഗിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം ദൃശ്യങ്ങൾ കണ്ടത്.

മനുഷ്യബന്ധങ്ങളെക്കാൾ പ്രാധാന്യം ഫോണിന് നൽകുമ്പോൾ സംഭവിക്കുന്നത് ഇതാണ് എന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചു. കുട്ടികളെ അടക്കിയിരുത്താൻ മാതാപിതാക്കൾ ഫോൺ നൽകുമെങ്കിലും അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് അവർ ബോധവാന്മാരല്ലെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

അമ്മയെ അടിച്ച ശേഷമുള്ള കുട്ടിയുടെ ഭാവവ്യത്യാസമില്ലായ്മയാണ് പലരെയും കൂടുതൽ ഭയപ്പെടുത്തുന്നത്. “അടിയേക്കാൾ ഭയപ്പെടുത്തുന്നത്, അതിനുശേഷവും ആ കുട്ടിയുടെ മുഖത്തുണ്ടായ സാധാരണ ഭാവമാണ്. അമ്മയ്ക്ക് എന്ത് പറ്റിയെന്ന് നോക്കാൻ പോലും അവൻ തയാറായില്ല. അവന് ഫോൺ മാത്രമായിരുന്നു പ്രധാനം,” കമന്റുകളിൽ പറയുന്നു.

അതേസമയം, സാങ്കേതികവിദ്യയെ മാത്രം കുറ്റം പറയുന്നതിനോട് എല്ലാവരും യോജിച്ചില്ല. മോശം രക്ഷാകർതൃത്വത്തിന്റെ കുറ്റം പൂർണ്ണമായും സാങ്കേതികവിദ്യയുടെ മേൽ കെട്ടിവെക്കാനാകില്ലെന്നും,ഒരു ചെറിയ വീഡിയോ ക്ലിപ്പ് മാത്രം കണ്ട് പെട്ടെന്ന് ഒരു നിഗമനത്തിൽ എത്തിച്ചേരരുതെന്നും ചിലർ വാദിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *