NCHM JEE 2026| ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ പഠനമാണോ ലക്ഷ്യം? ഓൺലൈനായി അപേക്ഷിക്കാം| NCHM JEE 2026 Aiming for a Career in Hotel Management Apply Online Now | കരിയർ വാർത്ത
പ്ലസ്ടു വിദ്യാർത്ഥികൾക്കും ഇപ്പോൾ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവസരമുണ്ട്. ജനുവരി 25 വരെ ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാനാകൂ. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം. -ജെ.ഇ.ഇ. 2026) രാജ്യത്തെ വിവിധ കേ ന്ദ്രങ്ങളിൽ വെച്ച് ഏപ്രിൽ 25 ന് നടക്കും.രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 01:00 വരെയാണ് പരീക്ഷ. കംപ്യൂട്ടർ അധിഷ്ഠിത(CBT) പരീക്ഷയായിട്ടായിരിക്കും പ്രവേശന പരീക്ഷ നടത്തപ്പെടുക. നേരത്തെ പ്ലസ്ടു (ഏതു സ്ട്രീമും) പൂർത്തിയാക്കിയവർക്കും ഇപ്പോൾ പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. അപേക്ഷായോഗ്യത,…