Last Updated:
ഡൽഹി സന്ദർശനത്തിന് ശേഷമുള്ള മടക്കയാത്രക്കിടെയാണ് എയർഹോസ്റ്റസിനൊപ്പം ചിത്രമെടുത്തത്
വിമാനയാത്രയ്ക്കിടെ തന്റെ ആരാധികയായ എയർഹോസ്റ്റസിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ഡൽഹി സന്ദർശനത്തിന് ശേഷമുള്ള മടക്കയാത്രക്കിടെയാണ് എയർഹോസ്റ്റസിനൊപ്പം ചിത്രമെടുത്തത്. ചിത്രം പുറത്തുവന്നതോടെ സോഷ്യൽമീഡിയയിൽ വൈറലായി. വിമാനത്തിലെ കാബിൻ ക്രൂ അംഗമായ ഉമ മീനാക്ഷിയാണ് ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
‘വിജയിയെ നേരിൽ കാണാൻ കഴിഞ്ഞ ഈ ദിവസം തനിക്ക് സ്പെഷ്യൽ ഡ്യൂട്ടി’ എന്നാണ് എയർഹോസ്റ്റസ് വിശേഷിപ്പിച്ചത്. പിന്നാലെ വിജയ് ഫാൻ പേജുകൾ ചിത്രം ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായി. യാത്രയ്ക്കിടയിലും ലളിതവും സൗഹൃദപരവുമായ അദ്ദേഹത്തിന്റെ പെരുമാറ്റമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
വലിയ താരപദവിയുണ്ടായിട്ടും സാധാരണക്കാരോട് എളുപ്പത്തിൽ ഇടപെടുന്ന വിജയിയുടെ സ്വഭാവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പേർ പ്രശംസിച്ചു. വർഷങ്ങളായി തമിഴ് സിനിമയിൽ അദ്ദേഹം സ്വന്തമാക്കിയ ജനപ്രീതിക്ക് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ഈ വിനയം എന്നാണ് ആരാധകരുടെ അഭിപ്രായം.
വിമാനത്താവളത്തിൽ നിന്നുള്ള വിജയിയുടെ ദൃശ്യങ്ങളും ആരാധകരോടൊപ്പമുള്ള സെൽഫികളും സോഷ്യൽ മീഡിയ പലപ്പോഴും വൈറലാകാറുണ്ട്.
May 29, 2026 12:31 PM IST
