ചെറിയ മുറിവായിരുന്നുവെങ്കിലും, ചോര വരുന്നുണ്ടായിരുന്നു. അത്രയും കണ്ടതും മമ്മുക്ക നിയന്ത്രിക്കാനാവാതെ കരഞ്ഞു. “ഇനി എനിക്ക് അഭിനയിക്കാൻ കഴിയുമോ? എന്നെയാരെങ്കിലും ഇനി സിനിമയിൽ ഉൾപ്പെടുത്തുമോ?,” എന്നദ്ദേഹം വിതുമ്പിക്കൊണ്ട് തന്നെ മുകേഷിനോട് ചോദിച്ചു. എത്രയെല്ലാം സമാധാനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും, മമ്മൂട്ടി കരച്ചിൽ നിർത്താൻ തയാറായില്ല എന്ന് മുകേഷ്. ബലൂണിനു ശേഷം മമ്മൂട്ടി എത്രയെത്ര മികച്ച ചിത്രങ്ങളുടെ ഭാഗമായി, എത്രത്തോളം പുരസ്കാരങ്ങൾ സ്വന്തമാക്കി എന്നാലോചിച്ചാൽ, അന്നദ്ദേഹം അത്രയേറെ വേദനിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകും
