തിയേറ്ററുകളിലെ അമിത വില; ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി, കൈയൊഴിഞ്ഞ് മെട്രോളജി വിഭാഗവും | Excessive Prices For Food Items In Theaters Minister Cites Limitations In Intervening
Kerala oi-Nidhin Illikkambath Published: Friday, September 4, 2026, 15:34 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ പല തീയേറ്ററുകളിലും ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന് പരാതിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. വിഷയത്തിൽ ഇടപെടാൻ പരിമിതി ഉണ്ടെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഏറെക്കാലമായി നിലവിലുള്ള പ്രശ്നമാണ് ഇതെന്നാണ് മന്ത്രി പറയുന്നത്. തീയേറ്ററുകളിൽ പോപ്കോൺ, എണ്ണക്കടികൾ, കുപ്പിവെള്ളം എന്നിവയ്ക്ക് അമിത വില ഈടാക്കുന്നുവെന്നായിരുന്നു പരാതി. പാക്കറ്റിൽ അല്ലാതെയാണ് നിലവിൽ പോപ്കോൺ വിൽക്കുന്നതെന്നും പാക്കറ്റിലാണെങ്കിൽ അതിന്റെ തൂക്കവും…