സ്വര്‍ണവില ഇന്ന് 10 രൂപ കുറഞ്ഞു; പുതിയ മാറ്റം ഇന്ന് മുതല്‍ നടപ്പാക്കും, ഗ്രാം-പവന്‍ നിരക്ക് അറിയാം | Kerala Gold Rate Today: 22 Carat Gold Falls By Rs 10 Per Gram; 18 Carat Price Unified Across The State, Details
Kerala oi-Ashif N Published: Tuesday, July 14, 2026, 10:11 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് മാത്രം. ഗ്രാം സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ ഇടിയാന്‍ തുടങ്ങി. ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. യുദ്ധം ശക്തിപ്പെട്ടതിനാല്‍ ഇനിയും ക്രൂഡ് വില കുതിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ഡോളര്‍ സൂചിക ഉയരുകയും സ്വര്‍ണവില കുറയുകയും ചെയ്യുമെന്ന് വിലയിരുത്തുന്നു. അമേരിക്ക ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇറാന്‍…