‘യുകെയിൽ എക്സ്-റേ റിപ്പോർട്ട് കിട്ടാൻ ഒരു മാസം!’ ഐവിഎഫ് ചികിത്സയ്ക്കായി ഇന്ത്യയിലെത്തി ആരോഗ്യമേഖലയെ പുകഴ്ത്തി ബ്രിട്ടീഷുകാരൻ | Buzz News
Last Updated:Oct 18, 2026 9:20 PM IST കാര്യക്ഷമവും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ചികിത്സയാണ് തനിക്ക് ലഭിച്ചതെന്ന് ബ്രിട്ടീഷ് പൗരൻ News18 ഇന്ത്യൻ ആരോഗ്യമേഖലയുടെ പ്രവർത്തനരീതിയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് പൗരൻ. ഭാര്യയുമായി ചേർന്ന് ഐവിഎഫ് (IVF) ചികിത്സയ്ക്കായി ലക്നൗവിൽ എത്തിയ ഡേവ് ഫ്ലൂ ആണ് കാര്യക്ഷമവും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ചികിത്സയാണ് തനിക്ക് ലഭിച്ചതെന്ന് വ്യക്തമാക്കിയത്.സോഷ്യൽ മീഡിയയിലൂടെ തന്റെ അനുഭവം പങ്കുവെച്ച അദ്ദേഹം, മെഡിക്കൽ പരിശോധനകളുടെ വേഗതയും ആശുപത്രി ജീവനക്കാരുടെ സഹകരണവും തന്നെ അത്ഭുതപ്പെടുത്തിയതായി…