കാസർഗോഡ്-തിരുവനന്തപുരം വെറും 5.30 മണിക്കൂറിൽ? അതിവേഗ റെയിൽ അല്ല, വളവുകൾ നിവർത്തുന്നു! | Kasaragod To Thiruvananthapuram In Just 5.30 Hours; Not High Speed Rail, Just Straightening The Curves
Kerala oi-Nidhin Illikkambath Published: Tuesday, August 18, 2026, 13:58 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ യാത്രയുടെ വേഗം വർധിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കേരളത്തിൽ റെയിൽ പാതകളിലെ വേഗപരിധി നിയന്ത്രിക്കുന്ന വളവുകൾ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള സർവേ പൂർത്തിയായതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് അഞ്ചര മണിക്കൂറിനുള്ളിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷ. ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്റർ വരെ ഉയർത്തുന്നതിനാണ്…